വൈപ്പിന്‍ മദ്യദുരന്തം: നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി
കൊച്ചി: വൈപ്പിന്‍ വിഷമദ്യദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
1982 സെപ്റ്റംബറില്‍ ഓണാഘോഷങ്ങള്‍ക്കിടയിലാണ് 71പേരുടെ ജീവനപഹരിച്ച വൈപ്പിന്‍ വിഷമദ്യദുരന്തമുണ്ടായത്. വിഷമദ്യം കഴിച്ചവരില്‍ 19പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ദുരന്തത്തിനിരയായ 56പേര്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കാന്‍ 2001ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ദുരന്തത്തിനിരയായവരുടെ ആവശ്യം സര്‍ക്കാര്‍ നിഷേധിക്കുകയും തുകഅനുവദിക്കാന്‍ കാലതാമസം വരുത്തുകയും ചെയ്തു.
എന്നാല്‍ ചാരായ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കാനാണ് ഇപ്പോള്‍ കോടതിനിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications