Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമിഗ്രേഷന്‍ അഴിമതി: രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍

ദില്ലി: രാജ്യത്തെ ഇമിഗ്രേഷന്‍ ഓഫീസുകളിലെ അഴിമതി നിര്‍ത്തലാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി ആരംഭിച്ചു.

ഇതിന്റെ ഭാഗമായി അഴിമതിക്കേസില്‍ സിബിഐ കേസെടുത്ത തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് (പിഒഇ) പി. വി സൂര്യറാവുവിനെയും അസിസ്റന്റ് ഇന്ദര്‍ സെന്‍ ശര്‍മയെയും കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി സസ്പെന്റു ചെയ്തു.

സൂര്യറാവുവിനു പകരം മുംബൈയില്‍ നിന്ന് സനാതനനെ തിരുവനന്തപുരത്ത് പിഒ ഇ യായി നിയമിച്ചു. കൂടാതെ കൊച്ചിയില്‍ നിന്നും പിഒഇ എസ് . കെ ജീവയെ ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്നും രാജ് കുമാര്‍ഝായെ കൊച്ചിയിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

പിഔഇ ഓഫീസുകളില്‍ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാനായി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി വിജിലന്‍സ് ഓഡിറ്റ് നിര്‍ബന്ധമാക്കും.

ഓഫീസ് രേഖകളെല്ലാം കമ്പ്യൂട്ടറിലാക്കും. ഇതിനായി ഓഫീസ് കമ്പ്യൂട്ടര്‍ വത്കരിക്കാന്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട് ഗവേണന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈക്കൂലിക്കാരാണെന്നു കാണുന്ന ഏത് ഉദ്യോഗസ്ഥനെയും തല്‍സ്ഥനത്തുനിന്നും നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം പിഒഇ ഓഫീസിലെ കൈക്കൂലി ദില്ലിയിലെ മേധാവികളുടെ താല്പര്യത്തിലായിരുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതേപ്പറ്റി അന്വേഷിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വയലാര്‍ രവി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+