കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗം പാര്‍ട്ടി ആസ്ഥാനമായ എം.എന്‍.സ്മാരകത്തില്‍ തുടങ്ങി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിലെ പ്രധാന അജണ്ട. കഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിനും എക്സിക്യുട്ടീവ് യോഗത്തിനും തുടര്‍ച്ചയായാണ് കൗണ്‍സില്‍ യോഗം നടക്കുന്നത്.

തിരഞ്ഞെടുപ്പില്‍ 24 മണ്ഡലങ്ങളില്‍ മത്സരിച്ച സി.പി.ഐയ്ക്ക് 17 മണ്ഡലങ്ങളിലേ വിജയിക്കാനായുള്ളൂ.ഏഴ് മണ്ഡലങ്ങളില്‍ സി.പി.ഐ തോല്‍ക്കാന്‍ കാരണം സി.പി.എമ്മിന്റെ നിസ്സഹകരണം കൊണ്ടാണെന്നാണ് പൊതുവേയുള്ള ആക്ഷേപം.

കൊല്ലം ജില്ലയിലെ പത്തനാപുരം, പട്ടാമ്പി, ആലപ്പുഴ മണ്ഡലങ്ങളില്‍ ഈ നിസ്സഹകരണം പ്രകടമായിരുന്നു. ഇക്കാര്യം ഇന്നത്തെ യോഗം വിശദമായി ചര്‍ച്ച ചെയ്യും.

തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിലെ ഗ്രൂപ്പുവഴക്ക് ഭരണത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ഈ പ്രശ്നത്തില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നുംകഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന യോഗങ്ങളില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

ഇതു സംബന്ധിച്ച അഭിപ്രായ രൂപീകരണവും കൗണ്‍സില്‍ യോഗത്തിലുണ്ടാവും. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ ഏത് തരത്തിലുള്ള സമരപരിപാടികളാണ് കൈക്കൊള്ളേണ്ടതെന്നും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X