അപ്പോളോ ആശുപത്രിക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കി

ദില്ലി: രാഹുല്‍ മഹാജനെതിരെയുള്ള മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ദില്ലിയിലെ അപ്പോളോ ആശുപത്രിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കി.

ആശുപത്രി ഭരണവിഭാഗത്തിനും ഡോക്ടര്‍മാര്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 182ാം വകുപ്പ് പ്രകാരമാണ് എഫ് ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ദക്ഷിണദില്ലിയിലെ സരിത വിഹാര്‍ പൊലീസ് സ്റേഷനിലെ ഉദ്യോഗസ്ഥരാണ് എഫ് ഐ ആര്‍ തയ്യാറാക്കിയത്.

വ്യാഴാഴ്ച മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതുപ്രകാരമാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ദക്ഷിണദില്ലിയിലെ അഡീഷണല്‍ ഡപ്യൂട്ടി കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

ആശുപത്രിയിലെ പ്രധാനപ്പെട്ട റെക്കോഡുകളും പരിശോധനാറിപ്പോര്‍ട്ടുകളുമെല്ലാം അന്വേഷണത്തിനായി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നുപയോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രാഹുലിനെ ജൂണ്‍ 1ന് അപ്പോളോ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

പിന്നീട് രാഹുലിന്റെ രക്തപരിശോധനയില്‍ മയക്കുമരിന്നിന്റെ അംശം ഇല്ലെന്ന് പറയുകയും പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്ത സംശയകരമായ നടപടിയെത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ക്കെതിരെ അന്വേഷണമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+