എയിംസ് നടപടി പാര്‍ലമെന്ററി സമിതി വിമര്‍ശിച്ചു
ദില്ലി: ഡോ. പി. വേണുഗോപാലിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ എഐഐഎംഎസ് ഭരണസമിതിയുടെ നടപടിയെ പാര്‍ലമെന്ററി സമിതി യോഗം നിശിതമായി വിമര്‍ശിച്ചു.
വേണുഗോപാലിനെ പുറത്താക്കാനുള്ള നടപടികള്‍സ്വീകരിച്ച കേന്ദ്രആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന്റെ പ്രവര്‍ത്തനരീതികളും യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു.
സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ കുടുംബക്ഷേമ സമിതി വേണുഗോപാലിനെ പുറത്താക്കിയതില്‍ എതിര്‍പ്പു രേഖപ്പെടുത്തുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, പാര്‍ട്ടി എംപി സുഖ്ബന്‍സ് കൗര്‍ എന്നിവരും ഈ പ്രശ്നം മൂലം ജനങ്ങളനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് പ്രശ്നപരിഹാരം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി സമിതി വൃത്തങ്ങള്‍ അറിയിച്ചു.
പ്രശസ്ത കാര്‍ഡിയോളജിസ്റായ ഡോക്ടര്‍ വേണുഗോപാല്‍ ഇന്ത്യയിലെ ആദരണീയ വ്യക്തികളില്‍ ഒരാളാണെന്ന് അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പ്രശ്നത്തെക്കുറിച്ചു പ്രതികരിക്കവെ ജനതാദള്‍(യു) നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.
ബിജെപി എംപിമാരായ മേനകാ ഗാന്ധി, ഉദയ്സിംഗ് എന്നിവരും എഐഐഎംഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി രാംദാസിന്റെ അനാവശ്യമായ ഇടപെടലുകളെ വിമര്‍ശിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ ബില്ലിന്മേല്‍ ചര്‍ച്ചനടത്താന്‍ ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ ചില അംഗങ്ങള്‍ എഐഐഎംഎസ് പ്രശ്നം ഉന്നയിക്കുകയും പിന്നീട് ചര്‍ച്ച അതിലേയ്ക്ക് തിരിയുകയുമായിരുന്നുവെന്ന് സമിതി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications