കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറിനെ സംരക്ഷിക്കണം: കൃഷ്ണയ്യര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പെരിയാറില്‍ നടക്കുന്ന രൂക്ഷമായ ജലമലിനീകരണം കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാറിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നടപടിയെ വി. ആര്‍ കൃഷ്ണയ്യര്‍ കുറ്റപ്പെടുത്തി.

വ്യവസായ ശാലകളില്‍ നിന്നും പറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നിമിത്തം പെരിയാറിലെ ജലം വിഷമയമായിരിക്കുകയാണ്. വ്യവസായ സംരഭങ്ങള്‍ ലാഭം കൊയ്തേക്കാം. എന്നാല്‍ നദിയും നദീജലമുപയോഗിക്കുന്ന ജനങ്ങളും താമസിയാതെ മരണത്തിന് കീഴടങ്ങേണ്ടിവരും.

ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ ഇത്തരം പ്രവണതകളെ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടതുസര്‍ക്കാറിനെ ജനങ്ങള്‍ പ്രതീക്ഷാ പൂര്‍വ്വമാണ് നിരീക്ഷിക്കുന്നതെന്നും അതുകൊണ്ട് ജനദ്രോഹപരമായ ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും ആദിശങ്കരനുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള പെരിയാറിനെ രക്ഷിക്കാനും കൃഷ്ണയ്യര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X