കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ദേശീയ പാതകള്‍ വികസിപ്പിക്കും: ടി.ആര്‍ ബാലു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിവിധ ദേശീയ പാതകളുടെ പണിപൂര്‍ത്തിയാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റോഡ് ഹൈവേ ഷിപ്പിംഗ് മന്ത്രി ടി.ആര്‍ ബാലു അറിയിച്ചു.

കേരളിത്തിലെ റോഡ്-ഹൈവേ-തുറമുഖ വികസന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ ദേശീയ പാതകളുടെ വികസനത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ തടസപ്പെട്ടിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. കൊല്ലം-തിരുവനന്തപുരം ദേശീയ പാത ഇരട്ടിപ്പിക്കുന്നതിനു സ്ഥലം അക്വയര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞു.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. ദേശീയ ഹൈവേ വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡുകള്‍ ആറുവരിയായി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ നാലുവരിയായാണ് ഇവ വികസിപ്പിക്കുക. മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി 5000കോടി രൂപ ചെലവാക്കി 868 കിലോമീറ്റര്‍ ദൂരത്തില്‍ തിരുവനന്തപുരം-തമിഴ്നാട്, ചേര്‍ത്തല-തിരുവനന്തപുരം, കര്‍ണാടക-ഇടപ്പള്ളി എന്നീ ദേശീയ പാതകള്‍ വികസിപ്പിക്കും.

വല്ലാര്‍പാടം പദ്ധതി പ്രദേശത്തേയ്ക്കുള്ള റോഡ്, റെയില്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തേയ്ക്കുള്ള നാലുവരിപ്പാതയ്ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാറിന് കൈമാറും.

ഷൊര്‍ണ്ണൂര്‍-കോവളം ജലഗതാഗത പദ്ധതി ഉടന്‍ നടപ്പില്‍വരുത്തും.ഇതിനായി ഇന്‍ലാന്റ് നാവിഗേഷന്‍ അതോറിറ്റി ചെയര്‍മാനും സംഘവും ഒരാഴ്ചയ്ക്കകം കേരളത്തിലെത്തും. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഉടന്‍തന്നെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തിയില്ലെന്നും അതു സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയ്ക്ക് ദേശീയ സുരക്ഷ അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച ചോദ്യത്തിന് താന്‍ ക്യാബിനറ്റ് അംഗം മാത്രമാണെന്നും സുരക്ഷാ അതോറിറ്റിയിലെ അംഗമല്ലെന്നും മന്ത്രി പറഞ്ഞു.

വൈപ്പാര്‍-അച്ചന്‍ കോവില്‍ നദീജല സംയോജന പദ്ധതി നല്ല പദ്ധതിയാണെന്നും 1986മുതല്‍ പാര്‍ലമെന്റില്‍ ഇതിനായി ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും ബാലു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X