കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക വായ്പാ പലിശ നിരക്ക് കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് കുറച്ചതായി സഹകരണ മന്ത്രി ജി.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് അഞ്ചര ശതമാനവും മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ആറര ശതമാനവുമാണ് പലിശ. ത്രിതല സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്ന കാര്‍ഷിക വായ്പകള്‍ക്ക് ഇപ്പോള്‍ എട്ടര ശതമാനമാണ് പലിശ.

ഒക്ടോബര്‍ 31 വരെയാണ് ഈ പലിശ നിരക്ക്. അതിന് ശേഷം നിരക്ക് പുന:പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

സഹകരണ സ്ഥാപനങ്ങളിലെ പലിശ നിരക്ക് പുനക്രമീകരിക്കുവാന്‍ സഹകരണ മന്ത്രി ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വായ്പകള്‍ നല്‍കാന്‍ തയാറാകാത്ത ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ ഒരു നയരേഖ ഈ വര്‍ഷം പുറത്തിറക്കും.

സംസ്ഥാനത്തെ മാര്‍ജിന്‍ ഫ്രീ സൊസൈറ്റികളെ കുറിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പരിശോധിക്കാന്‍ ധന, ആഭ്യന്തര വകുപ്പുകളോട് ആവശ്യപ്പെടും. സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X