കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന് അനുമതി

  • By Staff
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിയ്ക്കാന്‍ കേന്ദ്രം അനുമതി നല്‍കി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സാമ്പത്തികാര്യ സമിതിയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് അനുമതിനല്‍കിയതായി വ്യാഴാഴ്ച അറിയിച്ചത്.

245.88കോടി രൂപ ചെലവില്‍ രണ്ടുഘട്ടമായാണ് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക. നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിന് 165.58കോടിയും രണ്ടാംഘട്ടത്തിന് 80കോടിയുമാണ് ചെലവ് കണക്കാക്കുന്നത്.

നിര്‍മ്മാണം തുടങ്ങി 18 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് കൂടിവരുന്നത് കണക്കിലെടുത്താണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുകയെന്ന ആവശ്യം കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചിരുന്നത്.

പുതിയ ടെര്‍മിനല്‍ വരുന്നതോടെ തിരക്കേറിയ സമയങ്ങളില്‍ 800 യാത്രക്കാര്‍ക്ക് വന്നിറങ്ങാനും അത്രതന്നെയാളുകള്‍ക്ക് പോകാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാകും. നിലവില്‍ 260 യാത്രക്കാര്‍ക്ക് വീതമേ പോകാനും വരാനും സാധിക്കുന്നുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X