ഡിഐസി വിട്ടവര്‍ ജേക്കബ് ഗ്രൂപ്പിലേക്ക്
കൊച്ചി: കെ.കരുണാകരന്റെയും മുരളീധരന്റെയും സ്വേച്ഛാപരമായ നയങ്ങളാണ് ഡിഐസിയുടെ പതനത്തിന് കാരണമായതെന്ന് പാര്‍ട്ടിവിട്ട നേതാവ് പി.ടി അബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം ജില്ലയില്‍ ഡിഐസിവിട്ട ഒരുകൂട്ടം പ്രവര്‍ത്തകര്‍ മുന്‍മന്ത്രി ടിഎം ജേക്കബ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്- ജെയില്‍ ചേരാന്‍ തീരുമനിച്ചിട്ടുണ്ടെന്നും അബ്രഹാം വ്യക്തമാക്കി.
പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ ആകെയുള്ള 38 അംഗങ്ങളില്‍ 19 പേരാണ് ജേക്കബ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്കല്‍ ബോഡികളിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട 44 പ്രതിനിധികളില്‍ 23 പേരും ജേക്കബ് ഗ്രൂപ്പിനൊപ്പമാണ്.
ജേക്കബിന് പിന്തുണ പ്രഖ്യാപിച്ച ഡിഐസി വിമതനേതാക്കളുടെ യോഗം സെപ്തംബര്‍ 24ന് നടക്കും. ഭാവിപരിപാടികളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും- അബ്രഹാം അറിയിച്ചു.
ഡിഐസി വിട്ടുപോന്ന മറ്റ് നേതാക്കളായ കെ.ജി പുരുഷോത്തമന്‍, വില്ല്യം പൗലോസ്, എം. ബാവ, വിന്‍സന്റ് ജോസഫ്, ലാലു വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications