മംഗലാപുരത്ത് കര്‍ഫ്യൂവിന് നാല് മണിക്കൂര്‍ ഇളവ് നല്കി
മംഗലാപുരം: വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് മംഗലാപുരത്തും പരിസരപ്രദേശങ്ങളിലും പ്രഖ്യാപിച്ച കര്‍ഫ്യൂവിന് തിങ്കളാഴ്ച നാല് മണിക്കൂര്‍ നേരത്തേയ്ക്ക് ഇളവുനല്‍കി.
പ്രാദേശിക മേഖലകളിലാണ് പ്രധാനമായും ഇളവ് അനുവദിച്ചത്. രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെയാണ് ഇളവു നല്‍കിയത്.
തിങ്കളാഴ്ച അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്താണ് ഇളവ് നല്‍കിയതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ബി. ദയാനന്ദ് അറിയിച്ചു.
എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ എന്നനിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ചൊവ്വാഴ്ച കൂടി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷം ഏറെയുണ്ടായ കൊണാജെ, ഉള്ളാല്‍ പ്രദേശങ്ങളില്‍ വൈകീട്ട് ആറ്മണിവരെ കര്‍ഫ്യൂ നിലനില്‍ക്കും. കേന്ദ്രസഹമന്ത്രി പ്രകാശ് ജെയ്സ്വാള്‍, കര്‍ണാടക എംപി പ്രകാശ് , പ്രതിപക്ഷ നേതാവ് എന്‍. ധരം സിംഗ്, കെപിസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖരെ എന്നിവര്‍ തിങ്കളാഴ്ച പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ബുധനാഴ്ച ഒരു അറവുകേന്ദ്രത്തിലേയ്ക്ക് കന്നുകാലികളെ കൊണ്ടുവന്ന ഒരു വാഹനം ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications