ആന്റണി സര്‍ക്കാരിനെ അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടി: ഗംഗാധരന്‍
തിരുവനന്തപുരം: ആന്റണി മന്ത്രിസഭയെ അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനുമാണെന്ന് ഡിഐസി നേതാവ് എം.പി.ഗംഗാധരന്‍.
മുമ്പ് കരുണാകരനെ മാറ്റി ആന്റണി സര്‍ക്കാര്‍ വന്നതും പിന്നീട് ആന്റണി സര്‍ക്കാരിനെ അട്ടിമറിച്ചതുമെല്ലാം ഗൂഢാലോചനയുടെ ഫലമായിരുന്നു. അട്ടിമറി ശ്രമത്തിന് യുഡിഎഫിലെ ഒരു പ്രമുഖ ഘടക കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് മുസ്ലിം ലീഗായിരിക്കണം.
അതിനു മുമ്പും ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ നീക്കം തടഞ്ഞത് താനാണ്. ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎം തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ അല്‍പ്പത്തരമാണ്.
ഡിഐസി എങ്ങുമെത്തില്ലെന്ന് കരുതിയാണ് പി.ശങ്കരനും വി.ബലറാമുമൊക്കെ ഡിഐസി വിട്ടത്. അവര്‍ കെ.കരുണാകരനെ വിമര്‍ശിക്കുന്നത് നന്ദികേടാണ്. സമീപഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്കു ശേഷം അറം പറ്റാന്‍ പോകുന്നത് ഈ നേതാക്കള്‍ക്കാണ്. സിപിഎം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയുള്ളത് ഡിഐസിക്കാണ്- ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications