മുല്ലപ്പെരിയാര്‍: നവം.20ന് സര്‍വകക്ഷിയോഗം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നവംബര്‍ 20ന് സര്‍വകക്ഷിയോഗം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സൗഹൃദാന്തരീക്ഷത്തില്‍ പ്രശ്നം തീര്‍ക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി 29ന് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ പ്രകോപനപരമായ ഒരു നിലപാടെടുക്കാന്‍ സംസ്ഥാനം ശ്രമിക്കില്ല.
29ന് തമിഴ്നാടുമായി കേരളം ചര്‍ച്ച നടത്തുന്നതിനാല്‍ കേരള ഡാം സേഫ്റ്റി അതോറിറ്റി രൂപീകരണത്തിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നവംബര്‍ 27ന് വിധിയൊന്നും പ്രസ്താവിക്കില്ലെന്നാണ് കരുതുന്നത്. വെള്ളം മാത്രമാണ് തമിഴ്നാടിന്റെ പ്രശ്നം. പക്ഷേ കേരളം ജനങ്ങളുടെ സുരക്ഷയാണ് നോക്കുന്നത്.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജലപ്രശ്നങ്ങള്‍ കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കണമെന്ന് സുപ്രീംകോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂടുതല്‍ ഉയര്‍ന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍ കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്.
തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് കുടിയ്ക്കാനോ കൃഷിയാവശ്യത്തിനോ അല്ല. വൈദ്യുതി ഉത്പാദിപ്പിച്ച് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. 1978 മുതല്‍ തമിഴ്നാട് ഇവിടെ നിന്നും വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിന് കേരളം ഒരു തടസവും നിന്നിട്ടില്ല. ഒരു തുള്ളി വെള്ളംപോലും ഇടുക്കി അണക്കെട്ടിലേക്ക് അവര്‍ തന്നിട്ടുമില്ല- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications