Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് ഫ്ലാറ്റ് മുദ്ര വച്ചു; കുട്ടി അകത്ത് കുടുങ്ങി

മുംബൈ: പൊലീസിന്റെയും സിവില്‍ ഉദ്യോഗസ്ഥരുടെയും അശ്രദ്ധ കാരണം 12 വയസ്സുകാരന്‍ ആറ് മണിക്കൂറോളം മുദ്ര വച്ച ഫ്ലാറ്റിനുള്ളില്‍ കുടുങ്ങി. ബ്രിഹന്‍ മുംബൈയിലെ വോര്‍ലിയിലാണ് സംഭവം നടന്നത്.

ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതരും പൊലീസുമെത്തി ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ജീവന്‍ നിവാസ് എന്ന ഫ്ലാറ്റ് മുദ്ര വച്ചത്. കുടിശ്ശിക അടച്ചുതീര്‍ത്തില്ലെന്ന ഹൗസിംഗ് സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്ന് മുംബൈ ഹൈക്കോടതിയാണ് ഫ്ലാറ്റ് മുദ്ര വയ്ക്കാന്‍ ഉത്തരവിട്ടത്.

ഇതുപ്രകാരം താമസക്കാരെ ബലമായി ഒഴിപ്പിച്ചാണ് അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ വീട്ടുകാരെ പുറത്താക്കി അധികൃതര്‍ ഫ്ലാറ്റ് സീല്‍ ചെയ്യുമ്പോഴും പന്ത്രുണ്ടകാരനായ ഋഷഭ് പാംദാനി വീട്ടിനകത്തുണ്ടായിരുന്നു. എല്ലാവരും പോയിക്കഴിഞ്ഞ് ആറുമണിക്കൂറോളമാണ് ഋഷഭ് വീട്ടിനുള്ളില്‍ തനിച്ചുകഴിഞ്ഞത്.

പിന്നീട് ഒരു ടിവി ചാനലില്‍ വാര്‍ത്ത വന്നുകഴിഞ്ഞാണ് അധികൃതര്‍ വിവരമറിയുകയും ബുധനാഴ്ച ഋഷഭിനെ രക്ഷിക്കുകയും ചെയ്യുന്നത്.

തന്റെ അനുഭവത്തെക്കുറിച്ച് ഋഷഭ് പറയുന്നതിങ്ങനെ. പിന്നില്‍ നിന്ന് തലയ്ക്ക് അടിയേറ്റതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായതിനാല്‍ ഫ്ലാറ്റില്‍ നടന്നതെന്താണെന്ന കാര്യം അറിയില്ലായിരുന്നു. എഴുന്നേറ്റുകഴിഞ്ഞപ്പോള്‍ വീട്ടിനുള്ളില്‍ ആരുമില്ല. ഉടന്‍ തന്നെ പിതാവ് ഭൂപേന്ദ്രയെ മൊബൈലില്‍ വിളിച്ചു.

വിവരം ഉടന്‍തന്നെ ടി വി ചാനലുകള്‍ക്ക് നല്‍കുകയും അവര്‍ ആവര്‍ത്തിച്ച് വാര്‍ത്തകൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് വിവരമറിയുകയും ഫ്ലാറ്റിലെത്തി ഋഷഭിനെ പുറത്തെത്തിക്കുകയും ചെയ്തത്. ഫ്ലാറ്റ് സീല്‍ ചെയ്യുമ്പോള്‍ മകന്‍ ഉള്ളിലുള്ള കാര്യം ഭൂപേന്ദ്ര അറിയിച്ചില്ലെന്നും ആറ് മാസം മുമ്പും ഇത്തരത്തില്‍ ഫ്ലാറ്റ് സീല്‍ ചെയ്തിട്ടുണ്ടെന്നും അപ്പോഴു കുട്ടി അകത്തുപെട്ടതായി ഭൂപേന്ദ്ര ആരോപിച്ചതായും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+