കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കിനിടയില്‍ അങ്ങിങ്ങ് അക്രമം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇടതു ട്രേഡ്യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് അങ്ങിങ്ങ് അക്രമസംഭവങ്ങള്‍ അരങ്ങേറി.

കോഴിക്കോട് നഗരത്തില്‍ പാളയത്തുള്ള ജയ്ഹിന്ദ് ഹോട്ടല്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പണിമുടക്കനുകൂലികളാണ് ആക്രമണത്തിന് പന്നിലെന്ന് സംശയിക്കുന്നുണ്ട്. ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഇവിടെയുണ്ടായിരുന്ന പണം കവര്‍ന്നതായി ഉടമസ്ഥന്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ പരപ്പുപാറയില്‍ രണ്ടുപേരെ പണിമുടക്കനുകൂലികള്‍ മര്‍ദ്ദിച്ചു. സമരവുമായി ബന്ധപ്പെട്ട് റോഡിലുണ്ടാക്കിയ തടസ്സങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് മര്‍ദ്ദനമേറ്റത്.

പാലക്കാട് കഞ്ചിക്കോട്ടുള്ള കൈരളി സ്റീല്‍സ് പണിമുടക്കനുകൂലികള്‍ അടിച്ചുതകര്‍ത്തു. പണിമുടക്കു പ്രഖ്യാപിച്ചിട്ടും കമ്പനി തുറന്നുപ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ വ്യാഴാഴ്ച കമ്പനി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ അടൂരില്‍ രണ്ട് ലോറികള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ കോയയ്ക്ക് ലോറിയുടെ ചില്ല് മുഖത്തു തറച്ച് മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം ജില്ലയിലെ ഓയൂരിനടുത്ത് പണിമുടക്കനുകൂലികള്‍ ചുങ്കത്തറ ഇഇടിയുപി സ്കൂളില്‍ കയറി പ്രധാനാധ്യാപകനുള്‍പ്പെടെ ഏഴ് അധ്യാപകരെ സ്റാഫ് റൂമില്‍ പൂട്ടിയിട്ടു. രാവിലെ ഒപ്പിടാനെത്തിയ അധ്യാപകരെയാണ് മുറിയില്‍ പൂട്ടിയിട്ടത്. അരമണിക്കൂറോളം കഴിഞ്ഞ് പൊലീസ് എത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X