സുപ്രീം കോടതി ചീഫ് ജസ്റിസായി കെ. ജി ബാലകൃഷ്ണന്‍ നിയമിതനായി
ദില്ലി: ജസ്റിസ് കെ. ജി ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റിസായി നിയമിതനായി. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
ഇതാദ്യമായാണ് ഒരു മലയാളി സുപ്രീം കോടതി ചീഫ് ജസ്റിസായി നിയമിതനാകുന്നത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ദളിത വിഭാഗക്കാരന്‍ കൂടിയാണ് ബാലകൃഷ്ണന്‍.
ജനുവരി 14ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2010 മെയ്വരെയാണ് നിയമന കാലാവധി. ജനുവരി 13ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റിസ് ബി.കെ സബര്‍വാളിന്റെ ഒഴിവിലേയ്ക്കാണ് ബാലകൃഷ്ണന്റെ നിയമനം.
1945ല്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് ബാലകൃഷ്ണന്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്ത അദ്ദേഹം മഹാരാജാസ് ലോ കോളജില്‍ നിന്നാണ് ബിഎല്ലും എല്‍എല്‍എമ്മും പാസായത്. 1968ല്‍ ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി ചേര്‍ന്നു.
1985 മുതല്‍ കേരള ഹൈക്കോടതിയിലും 1997 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 1998ലാണ് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റിസാവുന്നത്. പറവൂര്‍, വര്‍ക്കല, ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മുന്‍സിഫായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications