കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും

  • By Staff
Google Oneindia Malayalam News

തൃശൂരില്‍ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും
ശനി, ഡിസംബര്‍ 23, 2006

തിരുവനന്തപുരം: തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ തുടര്‍ച്ചയായി ഭൂചലനം ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് തൃശൂരില്‍ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍ അറിയിച്ചു.

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനമായത്. തൃശൂരിലെ തലപ്പിള്ളി താലൂക്ക് ഓഫീസിലാല്‍ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ സഹായത്തോടെയായിരിക്കും പഠന കേന്ദ്രം സ്ഥാപിക്കുക.

ഇത് ഒരു കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കുമെന്നും ഇവിടെ നിന്നും ജനങ്ങള്‍ ഭൂകമ്പത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനാവുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഭൂകമ്പമാപിനികളും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെയും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെയും ഭൂകമ്പമാപിനികളും രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂചലന മേഖലയില്‍ വിശദമായ മാസ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഭൂചലന ബാധിതമേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭൂചലനത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ എന്ന നിലയ്ക്ക് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി ജനകീയ ബോധവല്‍ക്കരണ കണ്‍വന്‍ഷന്‍ ജനുവരി ആറിന് വടക്കാഞ്ചേരിയില്‍ സംഘടിപ്പിയ്ക്കും.

ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. എം.ബാബ, ശാസ്ത്രജ്ഞരായ കുശല രാജന്‍ , സിദ്ധാര്‍ത്ഥന്‍, റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X