കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചെടുത്ത തോക്കുകളിലെ ലേബല്‍ വ്യാജം

  • By Staff
Google Oneindia Malayalam News

കൊച്ചി: തുറമുഖത്തു നിന്നും കസ്റംസ് അധികൃതര്‍ കണ്ടെത്തിയ തോക്കുകളിലെ ലേബലുകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അഡീഷണല്‍ ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.

തോക്കുള്‍ക്കൊപ്പം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ഖുര്‍ആന്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചതാണെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തോക്കുകള്‍ കടത്താനായി കസ്റംസിന് നല്‍കിയ ബില്ലുകള്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ചൈനയിലെ പാര്‍സണ്‍ എന്ന കമ്പനിയുടെ ലേബലാണ് തോക്കില്‍ രേഖപ്പെടുത്തിയിരിക്ുന്നത്. എന്നാല്‍ ഈ കമ്പനിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രമാണ് നിര്‍മ്മിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മലയാള പത്രങ്ങളില്‍ പൊതിഞ്ഞാണ് തോക്കുകള്‍ കണ്ടെയ്നറില്‍ ഒളിപ്പിച്ചിരുന്നത്. തൃശ്ശൂരില്‍ നിന്നുള്ളവരാണ് തോക്കുകടത്തിന് പിന്നിലുള്ളതെന്ന പ്രാഥമിക നിഗമനത്തെത്തുടര്‍ന്ന് തൃശ്ശൂര്‍, ചാവക്കാട് മേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അന്വേഷണത്തെത്തുടര്‍ന്ന് മലപ്പുറം വളാഞ്ചേരി കൊന്നക്കാട്ടില്‍ അബ്ദുള്‍ ഖാദറിനെ(35) കസ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച കൊച്ചിയില്‍ കൊണ്ടുവന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തു.

പത്തുവര്‍ഷമായി ഗള്‍ഫില്‍ കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കപ്പെടുന്ന കോയ എന്നയാളുമായി അബ്ദുള്‍ ഖാദറിന് അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത തോക്കുകള്‍ ഫോറന്‍സിക് വിദഗ്ധരും ബാലിസ്റിക് വിദഗ്ധരും വിശദമായി പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏറണാകുളം ജില്ലയിലെ തോക്കുവ്യാപാര സ്ഥാപനങ്ങളിലും പൊലീസ് വ്യാപകതിരച്ചില്‍ നടത്തുന്നുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം അതീവഗൗരവത്തോടെ മുന്നോട്ടുപോവുകയാണെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ അറിയിച്ചു. തൃശ്ശൂരിലേയ്ക്കുള്ള യാത്രാമധ്യേ വെള്ളിയാഴ്ച എറണാകുളം പൊലീസ് ബ്ബിലെത്തിയ ഡിജിപി എഡിജിപിമാരായ ജേക്കബ് പുന്നൂസ്, രാജന്‍ മധേക്കര്‍ എന്നിവരുമായി അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചനടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X