Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം: കൊച്ചി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

കൊച്ചി: മാലിന്യം കൂടികിടക്കുന്നതിനാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മാര്‍ക്കറ്റായ കൊച്ചി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചു.

മാര്‍ക്കറ്റിലെ മാലിന്യം രണ്ടു ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ കട അടച്ചിടുന്നത് അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കടയുടമകള്‍ അറിയിച്ചു. അതേ സമയം മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഒരാഴ്ച കൂടി സമയം വേണ്ടിവരുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന നിലപാടിലാണ് അവര്‍.

മാലിന്യം നീക്കം ചെയ്യാത്തത് മൂലം എറണാകുളം മാര്‍ക്കറ്റില്‍ വ്യാപാരങ്ങളൊന്നും നടക്കുന്നില്ല. ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്തിട്ട് ഏകദേശം ഒരു മാസത്തോളമായി. പഴം, പച്ചക്കറി, മാംസം എന്നിവയുടെ 250ഓളം കടകളാണ് ചന്തയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യങ്ങളില്‍ നിന്നുമുള്ള ദുര്‍ഗന്ധം ഇവിടെ നിന്നും ആളുകളെ അകറ്റി നിര്‍ത്തുന്നു.

അഞ്ച് ലോഡ് മാലിന്യമാണ് ഓരോ ദിവസവും ഇവിടെ നിന്നും നീക്കം ചെയ്യേണ്ടി വരിക. ഇതാണ് കഴിഞ്ഞ ഒരു മാസമായി നിലച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ സാംക്രമിക രോഗങ്ങള്‍ പരത്താനുള്ള സാധ്യതയേറെയാണ്. അടുത്തുള്ള സ്കൂളുകളിലെ കുട്ടികള്‍ക്ക് രോഗങ്ങള്‍ പിടിപെടുന്നതായി പരാതിയുണ്ട്.

ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച ശേഷം ബദല്‍ സംവിധാനം കണ്ടെത്താന്‍ നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+