Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധക്കടത്ത് കേസ് സിബിഐയ്ക്ക് കൈമാറിയേയ്ക്കും

കൊച്ചി: ആയുധക്കടത്ത് കേസില്‍ കസ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുലഭിച്ച സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക കൈമാറാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കേസിലെ പ്രതി ചാവക്കാട് സ്വദേശി കോയയെ ചോദ്യംചെയ്തതില്‍ നിന്നാണ് കസ്റംസ് ഉന്നതോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉന്നതര്‍ക്ക് വേണ്ടി വിദേശത്തുനിന്നും പലസാധനങ്ങളും ബിനാമിയായി കടത്തിയിട്ടുണ്ടെന്ന് പൊലീസിന് തെളിവുലഭിച്ചത്.

വിദേശത്തും കസ്റംസിലും കോയയ്ക്കുള്ള ബന്ധങ്ങള്‍ മുതലാക്കിയാണ് ചില ഉന്നതര്‍ ഇയാളെ ബിനാമിയാക്കിയത്. തന്നെ ഉപയോഗിച്ച് ഇവര്‍ വിദേശത്തുനിന്നും കടത്തിയതെന്തെല്ലാമാണെന്നതിനെക്കുറിച്ച് കോയയ്ക്ക് കൃത്യമായി അറിവില്ല.

വിദേശത്തുനിന്നെത്തുന്ന ഇത്തരം സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളങ്ങളിലും തുറമുഖത്തും പലരുടെയും ഏജന്റുമാരാണ് എത്തിയിരുന്നത്. കോയയുടെ സ്വാധീനമുപയോഗിച്ച് ക്ലിയറന്‍സ് തരപ്പെടുത്തിയെടുത്താണ് ഏജന്റുമാര്‍ സാധനങ്ങള്‍ കടത്തിക്കൊണ്ട് പോകാറുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ എത്തിയ സാധനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും ആര്‍ക്കെല്ലാമാണിത് വിതരണം ചെയ്തതെന്നതിനെക്കുറിച്ചും പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കസ്റംസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോയയുമായി അതിരുവിട്ട ബന്ധങ്ങളുണ്ടായിരുന്നുവെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പ് കോയയുടെ മകളുടെ വിവാഹത്തില്‍ രാഷ്ട്രീയ പ്രമുഖരും കസ്റംസ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

വര്‍ഷങ്ങളായി വിദേശത്തുനിന്നും തോക്കുകള്‍ കൊണ്ടുവരുന്ന ഇയാള്‍ എറണാകുളം, തൃശ്ശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുള്ള വില്‍പ്പനകേന്ദ്രങ്ങളിലാണ് ഇവ നല്‍കിയിരുന്നത്. ഇവിടെനിന്നും തോക്കുകള്‍ വാങ്ങിയവരുടെ പേരുവിവരം പൊലീസ് കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്.

തോക്കുകള്‍ക്കുപുറമെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും ഇയാള്‍ കടത്തിയിരുന്നു. ഇതിനകം കസ്റംസിന്റെ പിടിയിലായ ചാവക്കാട് സ്വദേശി പ്രേമനും, മലപ്പുറം സ്വദേശി മോഹനനുമാണ് കോയയുടെ പ്രധാന സഹായകളെന്ന് വ്യക്തമായിട്ടുണ്ട്. തോക്കുകളും മറ്റ് ഉപകരണങ്ങളും കടത്തിയിരുന്നത് വില്‍പ്പന ലക്ഷ്യം വെച്ച് മാത്രമായിരുന്നുവെന്നും ഇതില്‍ മറ്റ് തീവ്രവാദി ബന്ധങ്ങളൊന്നുമില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+