റാഗിങ് കേസ്: നുണപരിശോധന വേണ്ടെന്ന് സുപ്രിം കോടതി
ദില്ലി: കോട്ടയം എസ്എംഇ കോളജില്‍ നടന്ന റാഗിങ് കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി.
പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കുന്നത് മറ്റൊരു പീഡനമാകുമെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ ബ്രെയിന്‍ മാപ്പിംഗിനും നുണ പരിശോധനയ്ക്കും വിധേയയാക്കാനുള്ള ഹൈക്കോടതി വിധിയെ സുപ്രിം കോടതി വിമര്‍ശിച്ചു.
ഇത്തരത്തിലൊരു തീരുമാനം വിചാരണയ്ക്ക് കാലതാമസമുണ്ടാക്കും. വിചാരണയ്ക്കിടെ അന്വേഷണത്തില്‍ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ വിചാരണ കോടതിയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കാം- സുപ്രിം കോടതി അറിയിച്ചു.
നുണപരിശോധന നടത്താനുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവും സംസ്ഥാന സര്‍ക്കാറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതികളുടെ ആവശ്യം പരിഗണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാനുള്ള ഹൈക്കോടതി വിധി വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications