Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യത്തൊഴിലാളി കടാശ്വാസ ബില്‍ അടുത്ത സമ്മേളനത്തില്‍

കോഴിക്കോട്: മത്സ്യത്തൊഴിലാളി കടാശ്വാസ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ കടം ലഘൂകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ടാകും. അഴിമതിയുടെ എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരിക്കും ബില്‍ കൊണ്ടു വരിക-അദ്ദേഹം പറഞ്ഞു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച മത്സ്യത്തൊഴിലാളി കടാശ്വാസ ബില്‍ കുറ്റമറ്റ രീതിയില്‍ നിയമമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബില്ലിന്റെ പരിധിയില്‍ മത്സ്യ വ്യാപാരത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മാനേജ്മെന്റുകളെ ഉള്‍പ്പെടുത്തും. ബില്‍ പ്രകാരം നിലവില്‍ രജിസ്റര്‍ ചെയ്ത വ്യപാരികളില്‍ നിന്നുമായിരിക്കും നികുതി പിരിവ് ആരംഭിക്കുക-മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്ട് മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമബില്‍ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബില്ലുമായി ബന്ധപ്പെട്ട രണ്ടാമത്തെ യോഗമാണ് കോഴിക്കോട്ട് നടന്നത്.

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി ബില്ലില്‍ നിര്‍ദ്ദേശിച്ച നികുതിയുടെ തുക ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+