പത്തുദിവസം കൊണ്ട് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാം
കൊച്ചി: പത്തുദിവസം കൊണ്ട് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിയ്ക്കാനുള്ള ഫോര്‍മുലയുമായി ഭാഷാവിദഗ്ധനായ ജേക്കബ് നെറ്റിക്കാടന്‍.
ബിരുദധാരിയായ ഏതൊരാളെയും പഠനത്തിന്റെ നാലാം ദിവസം മുതല്‍ ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ പര്യാപ്തരാക്കാമെന്നും പത്തു ദിവസത്തിനുള്ളില്‍ നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിയ്ക്കത്തക്കവിധത്തില്‍ പരിശീലിപ്പിച്ചെടുക്കാമെന്നുമാണ് നെറ്റിക്കാടന്‍ അവകാശപ്പെടുന്നത്.
നാല്പത്തിയഞ്ചു വര്‍ഷങ്ങളായി നടത്തിവരുന്ന നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇത്തരമൊരു ഫോര്‍മുല കണ്ടെത്തിയതെന്നാണ് 68കാരനായ നെറ്റിക്കാടന്‍ പറയുന്നത്.
എക്സ് പോര്‍ട്ട് മാനേജരുടെ പദവി ഉപേക്ഷിച്ച് 24 വര്‍ഷംമുമ്പ് പത്തുദിവസം കൊണ്ട് ഇംഗ്ലീഷില്‍ സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്ന ഒരു കോഴ്സിന് ഇദ്ദേഹം തുടക്കം കുറിച്ചു. ഒന്‍പത് വര്‍ഷമായി കൊല്‍ക്കത്തയിലും പതിനഞ്ചു വര്‍ഷത്തോളമായി കൊച്ചിയിലും അദ്ദേഹം ഈ കോഴ്സ് നടത്തിവരികയാണ്.
ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള അയ്യായിരത്തിലേറെ പേര്‍ക്ക് ഇദ്ദേഹം ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. മുപ്പത് കുട്ടികളടങ്ങുന്ന ഓരോ സംഘത്തിനായാണ് ാസ് നല്‍കുക. പത്തുദിവസത്തെ പരിശീലനത്തിന് 5000രൂപയാണ് ഫീസ്. കോഴ്സ് തുടങ്ങി നാല് ദിവസം കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കെങ്കിലും വീട്ടീലേയ്ക്ക് തിരിച്ചുപോകേണ്ടി വന്നാല്‍ വീട്ടിലെത്തിയും ഇംഗ്ലീഷ് സംസാരിയ്ക്കുന്നത് തുടരണം.
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പത്തുദിവസം കൊണ്ട് ഇംഗ്ലീഷ് ഭാഷാരീതിയനുസരിച്ച് വാചകങ്ങള്‍ നിര്‍മ്മിയ്ക്കാനുള്ള 1,877 രീതികളും സ്വായത്തമാക്കാന്‍ കഴിയും. ഈ രീതിയില്‍ ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതല്‍ എളുപ്പവും ആസ്വാദ്യവുമാക്കാനും കഴിയും. വിദ്യാര്‍ത്ഥി ബിരുദധാരിയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്-നെറ്റിക്കാടന്‍ വിശദീകരിച്ചു.
ഇദ്ദേഹം മുന്നോട്ടുവെച്ച ഈ രീതിയ്ക്ക് കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇദ്ദേഹം കൊണ്ടുവന്ന പഠനരീതിയില്‍ ആകൃഷ്ടനായെത്തിയ അമേരിക്കക്കാരന്‍ റിച്ചാര്‍ഡ് കാനഡി അടുത്ത ബാച്ചുമുതല്‍ അധ്യാപനത്തില്‍ നെറ്റിക്കാടന്റെ അസിസ്റന്റായി പ്രവര്‍ത്തിയ്ക്കും.












Click it and Unblock the Notifications