വിഭാഗീയത: വി.എസിനും പിണറായിക്കും പി.ബിയുടെ അന്ത്യശാസനം
കണ്ണൂര്‍: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഎം പോളിറ്റ് ബ്യൂറോയുടെ അന്ത്യശാസനം. പാര്‍ട്ടിയിലെ വിഭാഗീയത ഉടന്‍ അവസാനിപ്പിക്കണമെന്നാണ് പിബി ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കന്നത്.
ദേശീയരാഷ്ട്രീയത്തെക്കുറിച്ചുളള പോളിറ്റ് ബ്യൂറോ റിപ്പോര്‍ട്ട് കീഴ്ഘടകങ്ങള്‍ക്കു വിശദീകരിക്കുന്ന യോഗങ്ങളിലാണ് ഇരുവര്‍ക്കുമുളള അന്ത്യശാസനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
മന്ത്രിസഭയില്‍ ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ വി.എസ്സിനും ഭരണക്കാര്യങ്ങള്‍ തന്നോടാലോചിക്കുന്നില്ലെന്ന് വിചാരം പിണറായിക്കുമുണ്ട്. ഈ തെറ്റിദ്ധാരണ അവസാനിപ്പിക്കണം. വിഭാഗീയത തീര്‍ക്കാനുളള അവസാനതാക്കീതാണിത്-റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ പാര്‍ട്ടി രണ്ടു വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് അണികളുടെ പോലും വിശ്വാസം. ഇത് അവസാനിപ്പിക്കണം. വിഭാഗീയതമൂലം കേരളത്തിലെ ഭരണം നിശ്ചലാവസ്ഥയിലാണെന്നും മന്ത്രിമാര്‍ കൂട്ടുത്തരവാദിത്വമില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.
അടുത്തകാലത്തായി പാര്‍ട്ടിയെ ബാധിച്ച ലാവ് ലിന്‍, വ്യാജ സി.ഡി, എഡിബി വായ്പ തുടങ്ങിയ വിഷയങ്ങള്‍ ഇരുവിഭാഗവും കൈകാര്യം ചെയ്ത രീതിയും റിപ്പോര്‍ട്ടില്‍ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. പല വിഷയങ്ങളിലും പാര്‍ട്ടിയ്ക്ക് പ്രതികൂലമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതില്‍ വി.എസ്സിനെ പോളിറ്റ് ബ്യൂറോ താക്കീതു ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications