കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പെരുപ്പം കുറയ്ക്കും: രാഷ്ട്രപതി

  • By Staff
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിച്ചു.

രാജ്യത്ത് പുതിയ ഭക്ഷ്യനയവും പുനരധിവാസ നിയമവും കൊണ്ടുവരുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 9.4ശതമാനമാണെന്ന് നയപ്രഖ്യാപനത്തില്‍വ്യക്തമാക്കിയിട്ടുണ്ട്.

നാണ്യപ്പെരുപ്പം കുറയ്ക്കുമെന്നും വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിയ്ക്കും. പൊലീസ്, ഇന്റലിജന്‍സ് വിഭാഗങ്ങളും നീതിന്യായ വ്യവസ്ഥയും നവീകരിയ്ക്കും. പുതിയ ആദിവാസി നയം രൂപീകരിയ്ക്കും. ഇന്ധനവില ക്രമീകരിയ്ക്കാനും കര്‍ഷക ആത്മഹത്യ തടയാനും ഫലപ്രദമായ പ്രവര്‍ത്തനം നടത്തും. ന്യൂനപക്ഷമേഖലകളില്‍ വികസനപദ്ധതികള്‍ നടപ്പാക്കും. വിദേശ ഇന്ത്യക്കാര്‍ക്കായി പുതിയ സര്‍വ്വകലാശാല സ്ഥാപിയ്ക്കും. ഇന്ത്യയില്‍ നിന്നും പുറത്തുപോയ മികച്ച വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും മടക്കിക്കൊണ്ടുവരാന്‍ ശ്രമിയ്ക്കും. വിമുക്തഭടന്മാര്‍ക്ക് വേണ്ടി ക്ഷേമപദ്ധതികള്‍ നടപ്പാക്കും പതിനൊന്നാം പദ്ധതി തൊഴില്‍ വികാസം ഉറപ്പാക്കിക്കൊണ്ട് ഒമ്പത് ശതമാനം വളര്‍ച്ച ലക്ഷ്യമിടും- രാഷ്ട്രപതി പ്രഖ്യാപിച്ചു.

യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ തന്ത്രപരമായ ബന്ധം നിലനിര്‍ത്തും. അഫ്ഗാനിസ്ഥാനുമായുള്ള മികച്ച ബന്ധം തുടരും. അതിര്‍ത്തി രാജ്യങ്ങളില്‍ ജനാധിപത്യപരമായ സ്ഥിരം സര്‍ക്കാര്‍ വരുന്നതിലാണ് രാജ്യത്തിന് താല്പര്യം. പാകിസ്ഥാന്റെ അധീനതയിലുള്ള സ്ഥലത്ത് തീവ്രവാദം വളരാന്‍ സഹായിക്കാത്ത പക്ഷം അതിര്‍ത്തി പ്രശ്നം പരിഹരിയ്ക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

ജപ്പാനുമായും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുമുള്ള ബന്ധത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും റഷ്യയുമായുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ വ്ലാഡിമര്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനം സഹായിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ നിരീക്ഷണമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X