കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീര ഉത്പാദന ലൈസന്‍സിനായി പഞ്ചായത്ത്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഇളനീരില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന പാനീയമായ നീരയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി.

നാളികേര വിലയിലും ഉല്‍പാദനത്തിലുമുണ്ടായ ഇടിവിനു പുറമേ തെങ്ങിനെ ബാധിക്കുന്ന മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ മൂലം നാളികേരയുല്‍പ്പന്ന മേഖല നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തെങ്ങുകര്‍ഷകരെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

അതിനാല്‍ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനുളള നടപടികള്‍ കൈകൊളളണമെന്ന് തിങ്കളാഴ്ച പാസാക്കിയ പ്രമേയത്തില്‍ പഞ്ചായത്തംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. നീര വിപണനം കര്‍ഷകര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗമാകുമെന്നും തിങ്കളാഴ്ച ചേര്‍ന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

കേരളത്തില്‍ ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 6,379 നാളികേരമേ ലഭിക്കുന്നുളളൂ. എന്നാല്‍ തമിഴ്നാട്ടില്‍ 7,280ഉം ആന്ധ്ര പ്രദേശില്‍ 11,500ഉം നാളികേരം ഒരു ഹെക്ടറില്‍ നിന്നു ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് സഹായമാകുമെന്നതിനു പുറമേ സംസ്ഥാനത്തിന്റെ വരുമാനം കൂടാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും നീരയുല്‍പ്പാദനം വഴിയൊരുക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X