എല്‍ഡിഎഫ് വന്നശേഷം 340 കൊലപാതകങ്ങള്‍ നടന്നു: കോടിയേരി
തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ 340 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
കേരളത്തിന്റെ തീരപ്രദേശങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് തൊട്ടുമുമ്പാണ് മന്ത്രി ഇതുസംബന്ധിച്ച കണക്കുകള്‍ സഭയില്‍ വായിച്ചത്.
ചെറുതും വലുതുമായ 597 രാഷ്ട്രീയ സംഘട്ടനങ്ങളാണ് ഈ കാലയളവിനിടെ സംസ്ഥാനത്ത് നടന്നത്. അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളും മൂന്ന് കസ്റഡി മരണങ്ങളും നടന്നു. പൊലീസിനെകണ്ട് ഭയന്നോടി വെള്ളത്തില്‍ വിണ് മരിച്ചത് അഞ്ചുപേരാണ്- അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തീരദേശസുരക്ഷയ്ക്കുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ കേന്ദ്രപൊലീസ് സേനയുടെയും പട്ടാളത്തിന്റെയും സഹായം തേടും.
കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള നിരവധി പ്രദേശങ്ങള്‍ സദാസമയവും നിരീക്ഷണത്തിലാണ്- കോടിയേരി അറിയിച്ചു.












Click it and Unblock the Notifications