മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതി സന്ദര്‍ശനം തുടങ്ങി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അണക്കെട്ടില്‍ സന്ദര്‍ശം തുടങ്ങി.
മൂന്ന് ദിവസമാണ് സംഘം മുല്ലപ്പെരിയാറിലും പരിസരങ്ങളിലും സന്ദര്‍ശനം നടത്തുക. ജലവിഭവ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സമിതിയംഗങ്ങളുടെ സന്ദര്‍ശനം.
കൊല്‍ക്കത്ത സെന്റര്‍ ഫോര്‍ സ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഭൂപേന്ദ്രജ്യോതി ഘോഷിന്റെ നേതൃത്വത്തില്‍ ആറംഗങ്ങളാണ് സമിതിയിലുള്ളത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടോയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ പറ്റിയ സമയമാണിതെന്ന് ഈ പ്രശ്നത്തില്‍ പ്രക്ഷോഭം നടത്തുന്നവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതികള്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തണമോയെന്ന കാര്യത്തില്‍ മൗനം അവലംബിയ്ക്കുകയാണെന്ന് അവര്‍ ആരോപിയ്ക്കുകയും ചെയ്തിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 109 അടിയാണ്. വെള്ളം താഴ്ന്നപ്പോള്‍ ദൃശ്യമായ ഭാഗങ്ങളില്‍ പലയിടത്തും പ്ലാസ്ററിംഗ് അടര്‍ന്നിരിക്കുന്നതും കല്ലുകള്‍ക്കിടയിലൂടെ വെള്ളം കയറുന്നതും ഒക്കെ ഇപ്പോള്‍ പരിശോധിയ്ക്കാന്‍ സാധിയ്ക്കുമെന്നതുകൊണ്ടാണ് സുരക്ഷാ പരിശോധന നടത്തണമെന്ന പ്രക്ഷോഭം നടത്തുന്നവര്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications