ലങ്കന്‍ സേനയുടെ വെടിയേറ്റ് 5 ഇന്ത്യക്കാര്‍ മരിച്ചു
രാമേശ്വരം: കന്യാകുമാരിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ അഞ്ച് പേര്‍ ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റുമരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ നാഗര്‍കോവിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കന്യാകുമാരിയിലെ ചിന്നതുറൈ ഗ്രാമത്തില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ജീസസ് ദാസ്, ജോണ്‍, ലീനസ്, ജസ്റിന്‍ തുടങ്ങിയവരാണ് മരിച്ചത്. രണ്ടുപേര്‍ വളളത്തില്‍ വച്ചും രണ്ടു പേര്‍ വളളത്തില്‍ നിന്നു തെറിച്ചുവീണു കടലില്‍ മുങ്ങിയുമാണു മരിച്ചത്.
വായില്‍ വെടിയേറ്റ് ചികില്‍സയിലായിരുന്ന ജീസസ് ദാസ് ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. രണ്ടുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കന്യാകുമാരിയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണമുണ്ടായത്. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന പേരിലാണു നാവികസേന മുന്നറിയിപ്പില്ലാതെ ഇവര്‍ക്കു നേരേ വെടിവച്ചത്.
കഴിഞ്ഞ ആറു മാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് മരിക്കുന്നത്.












Click it and Unblock the Notifications