Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോറി സമരം: പച്ചക്കറി വില ഉയരുന്നു

കൊച്ചി: ലോറിസമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 16 രൂപ വിലയുണ്ടായിരുന്ന ക്യാരറ്റിന് ഇപ്പോള്‍ 24 രൂപയാണ്. പീച്ചിങ്ങയുടെയും അച്ചിങ്ങയുടെയും വില 10ല്‍ നിന്നു 16 ആയി.

പാലക്കാടു നിന്നു എത്തുന്ന നാടന്‍ തക്കാളിയുടെ വിലയിലും നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. . കഴിഞ്ഞ ഫെബ്രവരിയില്‍ 79 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന മുളക് 50 രൂപയ്ക്കാണ് കഴിഞ്ഞമാസം വിറ്റുകൊണ്ടിരുന്നത്.

ലോറിസമരം മുന്നില്‍ക്കണ്ട് കൂടുതല്‍ സ്റോക്കുകള്‍ ശേഖരിച്ചതിനാലാണ് വിലയില്‍ കാര്യമായ ഉയര്‍ച്ച അനുഭവപ്പെടാത്തത്. എന്നാല്‍ പലയിടത്തും പച്ചക്കറികളും സ്റോക്ക് തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

ലോറി സമരം തുടരുകയാണെങ്കില്‍ പച്ചക്കറികളുടെ വില കുതിച്ചുയരുമെന്നു തന്നെയാണ് വ്യാപരികള്‍ പറയുന്നത്. സ്റോക്ക് തീരുന്നതനുസരിച്ച് സാധനങ്ങളുടെ വില ഉയരുന്ന പ്രവണതയാണ് വിപണിയില്‍ പ്രകടമാക്കുന്നത്.

പലവ്യജ്ഞനങ്ങളുടെ വിലയില്‍ ഇതുവരെ കാര്യമായ വ്യതിയാനം അനുഭവപ്പെട്ടിട്ടില്ല. വേണ്ടത്ര സ്റോക്ക് ഇപ്പോള്‍ കടകളില്‍ ഉളളതിനാലാണിത്. എന്നാല്‍ സമരം നീണ്ടുപോയാല്‍ പലവ്യജ്ഞനങ്ങളുടെ വിലയിലും വ്യതിയാനമുണ്ടാകും.

കണ്‍സ്യൂമര്‍ ഫെഡ് മാവേലി സ്റോറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതും പലവ്യജ്ഞനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+