സ്വാതിതിരുനാള്‍ കൃതി കണ്ടെടുത്തു
തിരുവനന്തപുരം : സ്വാതി തിരുനാളിന്റേതെന്ന് കരുതപ്പെടുന്ന അപൂര്‍വ കൈയെഴുത്തു പ്രതികളുടെ ശേഖരം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
സന്ദുപുരുവര്‍ണനം എന്ന് പേരിലുളള ഈ കൃതിയില്‍ തിരുവിതാംകൂറിന്റെ അനന്യതകളെക്കുറിച്ചാണ് വര്‍ണിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുളള മന്നൂര്‍മഠം കൊട്ടാരത്തില്‍ നിന്നുമാണ് ഓലയിലെഴുതിയ ലിഖിതങ്ങള്‍ കണ്ടെടുത്തത്.
ുലയാളത്തില്‍ സ്വാതി തിരുനാള്‍ എഴുതിയ 57 ഓലകളില്‍ 31 എണ്ണമാണ് ഇപ്പോള്‍ ലഭിച്ചതെന്ന് പുരാവസ്തു ഗവേഷണ വിഭാഗത്തിലെ അസിസ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി എല്‍ ഷാജി വ്യക്തമാക്കി.
എഡി 1839-ാമാണ്ടിലാണ് ഈ കൈയെഴുത്തു പ്രതികള്‍ രചിച്ചത് എന്ന് കരുതുന്നു.
എഡി 1829 മുതല്‍ 1846 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവ് ഇനിയും ഏറെ കൃതികള്‍ രചിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ഇവയുടെ കൈയെഴുത്തു പ്രതികള്‍ കണ്ടു പിടിക്കാനും ശ്രമം നടക്കുന്നുണ്ട്.
ശ്രീപത്മനാഭനെ വാഴ്ത്തിപ്പാടുന്ന എണ്ണമറ്റ കീര്‍ത്തനങ്ങള്‍ സ്വാതി തിരുനാള്‍ എഴുതിയത് ഇതിനകം കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications