Get Updates
Get notified of breaking news, exclusive insights, and must-see stories!

"ജഡ്ജിമാര്‍ താലിബാന്‍ പൊലീസാകരുത്"

ജയ് പൂര്‍ : പരസ്യ ചുംബനത്തിന്‍റെ പേരില്‍ ശില്‍പാ ഷെട്ടിയ്ക്കും ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെയ്ക്കും അറസ്റ്റ് വാറണ്ട് നല്‍കിയ ജയ് പൂര്‍ അഡീഷണല്‍ മജിസ്ട്രേറ്റിനെതിരെ നിയമവിദഗ്ധര്‍ രംഗത്ത്.

പ്രശസ്തിയ്ക്കു വേണ്ടിയുളള വിലകുറഞ്ഞ നാടകമെന്നാണ് മുന്‍ സോളിസിറ്റര് ജനറല്‍ സോളി സൊറാബ്ജി ഈ വിധിയെ വിശേഷിപ്പിച്ചത്. ഏറെ പാരന്പര്യമുളള ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ താലിബാനായി തരംതാഴരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അഭിഭാഷകനായ പൂനം ചന്ദ് ഭണ്ഡാരി നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് ജയ് പൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിനേഷ് ഗുപ്ത ശില്‍പയ്ക്കും റിച്ചാര്‍ഡിനും അറസ്റ്റ് വാറണ്ടയയ്ക്കാന്‍ ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് ടിവി ചാനലുകള്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളുടെ സിഡി കണ്ട ജഡ്ജി ഈ രംഗം ലൈംഗിക ചോദനയുണര്‍ത്തുന്നതും അശ്ലീലവുമാണെന്ന് വിധിയെഴുതി.

ജഡ്ജിയുടെ ഉത്തരവും കണ്ടെത്തലുകളും പുറം ലോകത്ത് രാജ്യത്തിന്‍റെ സല്‍പേര് തകര്‍ക്കുമെന്നാണ് മുതിര്‍ന്ന അഭിഭാഷകരുടെ വിലയിരുത്തല്‍. എത്രയും വേഗം ഹൈക്കോടതി പ്രശ്നത്തില്‍ സ്വമേധയാ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രശസ്തി ലക്ഷ്യമിട്ട് നല്‍കുന്ന പൊതുതാല്‍പര്യ ഹര്‍ജികളെ ഇത്തരം വിധികളിലൂടെ പ്രോത്സാഹിപ്പിക്കുന്നതും നീതി വ്യവസ്ഥയ്ക്ക് ഗുണകരമല്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വിധി നിലനില്‍ക്കുന്നതല്ലെന്നും അസംബന്ധമാണെന്നും പ്രമുഖ അഭിഭാഷകരായ മുകുല്‍ രോഹ്ടാഗിയും കെടിഎസ് തുളസിയും ചൂണ്ടിക്കാട്ടുന്നു.

നിയമപരമായി നിലനില്‍ക്കുന്നതല്ല ഈ അറസ്റ്റ് വാറണ്ടെന്ന് കെ ടി എസ് തുളസി ചൂണ്ടിക്കാട്ടുന്നു. ഉഭയസമ്മതപ്രകാരം പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ നടത്തുന്ന ചുംബനം കുറ്റകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+