കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്രോസോഫ്റ്റില്‍ യാഹു ലയിക്കുന്നു?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : അപൂര്‍വങ്ങളില്‍ അപൂര്‍വമായയിനമാണ് ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങള്‍.

നീല കലര്‍ന്ന കടുംവയലറ്റ് നിറമുളള ചിറകുകളും അടിയില്‍ മനോഹരമായ തവിട്ടു നിറവുമുളള ഈ ചിത്രശലഭങ്ങളുടെ ജീവിത ചക്രം ചരിത്രത്തിലാദ്യമായി രേഖപ്പെടുത്തിയിരിക്കുകയാണ് മലയാളികളായ മൂന്ന് ചിത്രശലഭ ഗവേഷകര്‍.

ബി വി പ്രേംകൃഷ്ണന്‍, ആര്‍ മുരുകേഷ്, സി സുശാന്ത് എന്നിവരാണ് ഈവനിംഗ് ബ്രൗണിന്‍റെ ജീവിതചക്രം പഠിച്ച് രേഖപ്പെടുത്തിയത്. രണ്ടു വര്‍ഷമെടുത്തു ഈ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്.

പൊന്മുടിയിലും ചെന്തുരുണി വന്യമൃഗ സങ്കേതം, കുളത്തൂപ്പുഴയിലെ അരിപ്പ, അമ്മയന്പലം, പച്ച റിസര്‍വ് വനം എന്നിവിടങ്ങളില്‍ ഏറെ അലഞ്ഞ ശേഷമാണ് ഇവര്‍ക്ക് ഈ ചിത്രശലഭത്തെ ലഭിച്ചത്.

പൊന്മുടിയിലെ കല്ലാറിലാണ് ഈയിനങ്ങളെ കൂടുതലായി കാണുന്നതെന്ന് സംഘത്തിലെ സുശാന്ത് പറയുന്നു. എന്നാല്‍ കല്ലാറിലും പൊന്മുടിയിലുമെത്തുന്ന വിനോദസഞ്ചാരികള്‍ മൂലം ഈ പ്രദേശങ്ങളില്‍ ഇവയുടെ എണ്ണം വന്‍തോതില്‍ കുറയുകയാണ്.

സറ്റൈറിന്‍ ശലഭ വര്‍ഗത്തില്‍പെട്ട ഇവ അമേരിക്കയിലാണ് കൂടുതല്‍ കാണപ്പെടുന്നത്. പശ്ചിമഘട്ടത്തില്‍ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ തങ്ങളുടെ പഠനം സഹായകമാകുമെന്ന വിശ്വാസത്തിലാണ് മൂവര്‍ സംഘം.

ആണ്‍ വര്‍ഗത്തെക്കാള്‍ അല്‍പം വലിപ്പം കൂടിയവയാണ് ഈയിനം ചിത്രശലഭങ്ങളിലെ പെണ്‍വര്‍ഗം. ചിറകുകളില്‍ കനംകുറഞ്ഞ മഞ്ഞവരകളും വെളളപൊട്ടുകളും വനിതകളെ തിരിച്ചറിയാനുളള അടയാളങ്ങളാണ്.

കല്ലാറില്‍ നിന്നുമാണ് ചിത്രശലഭത്തിന്‍റെ മുട്ടകള്‍ സംഘം ശേഖരിച്ചത്. ആപ്പിള്‍ പച്ച നിറമുളള പുഴുക്കള്‍ വളര്‍ന്ന് പ്യൂപ്പയായപ്പോള്‍ വീണ്ടും നിറം മാറി.

പിങ്ക് കലര്‍ന്ന ചന്ദനനിറവും തവിട്ടുകലര്‍ന്ന ചന്ദനനിറവുമാണ് പ്യൂപ്പകള്‍ക്ക്.

ആണിനും പെണ്ണിനും തികച്ചും വിഭിന്ന സ്വഭാവമാണ്. അതിവേഗത്തില്‍ പറക്കുന്നവരാണ് ആണുങ്ങളെന്നും പിന്തുടര്‍ന്ന് പിടിക്കാന്‍ പ്രയാസമാണെന്നും സുശാന്ത് പറയുന്നു.

മുനകൂര്‍ത്ത വാലുകള്‍ ഇരുകൂട്ടര്‍ക്കുമുണ്ട്. ഈവനിംഗ് ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ട മറ്റു ശലഭവര്‍ഗങ്ങളില്‍ നിന്നും ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കുന്നത് ത്രികോണാകൃതിയിലുളള ഈ വാലുകളാണ്.

ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ വിഭാഗത്തില്‍പെട്ട ശലഭങ്ങളുടെ പറക്കല്‍ രീതിയും വ്യത്യസ്തമാണ്.

ഇവയുടെ ചിറകടി അത്രവേഗത്തിലല്ലെങ്കിലും കൂടുതല്‍ നേരം വായുവില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. സ്വന്തം മേഖല വിട്ട് അധികം പുറത്തേയ്ക്ക് പറക്കാന്‍ വിമുഖരുമാണ് ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ ശലഭങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X