അഭയകേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു
ചെന്നൈ: അച്ഛന്റെ ആഗ്രഹം സഫലമാക്കി പത്താം ക്ലാസ് പരീക്ഷ പാസായ വിദ്യാറാണി ഇനി തന്റെ ആഗ്രഹം നിറവേറ്റാനുളള ഒരുക്കത്തിലാണ്. 10 പാസായതോടെ തന്റെ കുടുംബത്തില്‍നിന്ന് ആദ്യമായി ഈ വിജയം കൈവരിക്കുന്ന ആളായിരിക്കുകയാണ് കൊല്ലപ്പെട്ട കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യ.
ഇനി അത്‌ലറ്റിക്‌സില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് വിദ്യയുടെ ലക്ഷ്യം. സംസ്ഥാന ജൂണിയര്‍ അത്‌ലറ്റിക് മീറ്റിലെ 100 മീറ്റര്‍ ഇനത്തില്‍ വിദ്യ സ്വര്‍ണം നേടിയിട്ടുണ്ട്.
പരീക്ഷാഫലം അറിഞ്ഞയുടന്‍ വിദ്യ പോയത് ബന്നാരി അമ്മന്‍ കോവിലിലേക്കാണ്. ജീവിച്ചിരുന്നപ്പോള്‍ വീരപ്പന്‍ സ്ഥിരമായി ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
"ഇത് ഞങ്ങളുടെ കുടുംബക്ഷേത്രമാണ്. എന്‍റെ അച്ഛന് ഇവിടത്തെ പ്രതിഷ്ഠയുമായി പ്രത്യേകബന്ധമുണ്ടായിരുന്നു. ബന്നാരി അമ്മന്‍ അച്ഛന്‍റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തില്‍ 10 പാസാവുന്ന ആദ്യത്തെയാളായിരിക്കുകയാണ് ഞാന്‍."- വിദ്യ പറഞ്ഞു.
പത്താം ക്ലാസില്‍ 1,100ല്‍ 649 മാര്‍ക്കാണ് വിദ്യാറാണി നേടിയത്. ഫസ്റ്റ് ക്ലാസിന് 11 മാര്‍ക്കിന്റെ കുറവ്. ജീവിത സാഹചര്യങ്ങള്‍ കാരണം തുടരെ സ്‌കൂളുകള്‍ മാറേണ്‌ടി വന്നതാണ് മാര്‍ക്ക് കുറയാന്‍ കാരണമെന്ന് വിദ്യ പറയുന്നു.












Click it and Unblock the Notifications