കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: ദീര്‍ഘദൂര തീവണ്ടിയാത്രക്കാര്‍ക്ക്‌ ടിക്കറ്റുകള്‍കൂടി ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തോടെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ബാങ്കുകളുടെ ഓട്ടോമാറ്റഡ്‌ ടെല്ലര്‍ മെഷീനുകള്‍(എടിഎം) സ്ഥാപിയ്‌ക്കുന്നു.

ഇതിനായി ആറു പൊതുമേഖലാ ബാങ്കുകളും ഇന്ത്യന്‍ റെയില്‍വേയും കരാറുണ്ടാക്കിക്കഴിഞ്ഞു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലായിരിക്കും എടിഎമ്മുകള്‍ സ്ഥാപിക്കുക.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, കനറാ ബാങ്ക്‌, പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ദേന ബാങ്ക്‌, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നീ ബാങ്കുകളുമായി ചേര്‍ന്നാണ്‌ ഈ സംവിധാനം തയ്യാറാക്കുന്നത്‌. ഈ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക്‌ ഇതിന്റെ സൗകര്യം ലഭ്യമാകും.

തുടക്കത്തില്‍ ഇത്തരം ആയിരം എടിഎമ്മുകള്‍ സ്ഥാപിക്കാനാണ്‌ തീരുമാനം. മധ്യറെയില്‍വേയുടെ കീഴില്‍ വരുന്ന സ്റ്റേഷനുകളില്‍ 190 ഉം പടിഞ്ഞാറന്‍ റെയില്‍വേയ്‌ക്കു കീഴില്‍ വരുന്ന സ്റ്റേഷനുകളില്‍ 193ഉം മെഷിനുകളാണ്‌ സ്ഥാപിക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കുന്നത്‌ മുംബൈ സബര്‍ബന്‍ സ്റ്റേഷനുകളിലായിരിക്കും.

2007 അവസാനത്തോടെ ഇവയെല്ലാം പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന്‌ സെന്‍ട്രല്‍ റെയില്‍വേ ചീഫ്‌ കമേഴ്‌സ്യല്‍ മാനേജര്‍ ഷൈലേന്ദ്രകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X