Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ഒട്ടേറെപ്പേരുടെ ജീവനപഹരിച്ച പകര്‍ച്ചപ്പനിയെയും ചിക്കുന്‍ ഗുനിയയെയും നേരിടാന്‍ സംസ്ഥാനത്ത്‌ സൈന്യം രംഗത്തിറങ്ങി.

നിയന്ത്രണാതീതമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കുന്ന തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ്‌ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗം ക്യാംപുകള്‍ ആരംഭിച്ചത്‌.

കരസേനയിലെയും നാവികസേനയിലെയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിഭാഗവും പല സംഘങ്ങളായാണ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌. മുംബൈ എയര്‍ഫോഴ്‌സ്‌ മെഡിക്കല്‍ സപ്ലൈ ഡിപ്പോയില്‍ നിന്നും 44 പെട്ടികളില്‍ ജീവന്‍ രക്ഷാമരുന്നുകളുമായി പ്രത്യേക വിമാനം തിരുവനന്തപുരത്ത്‌ എത്തിയിട്ടുണ്ട്‌.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍, ആരോഗ്യവകുപ്പ്‌, ഗ്രാമ, ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ എന്നിവയുമായി സഹകരിച്ചാണ്‌ സൈന്യം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ക്യാംപിനൊപ്പംതന്നെ രക്തപരിശോധനയ്‌ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. രോഗബാധിതരെ കണ്ടെത്തി സൈനികാംഗങ്ങള്‍തന്നെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നുണ്ട്‌. കൊതുകുനിവാരണത്തിനായി മരുന്നുതളിക്കലും സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്‌.

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ പങ്ങോട്ട്‌ കരസേനാ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. 35 അംഗസംഘം ക്യാംപിന്‌ മേല്‍നോട്ടം വഹിച്ചു.

കോട്ടയത്ത്‌ ഞായറാഴ്‌ച ഉച്ചതിരിഞ്ഞ്‌ രണ്ടരയോടെയാണ്‌ 12പേരടങ്ങുന്ന നാവികസേനാ മെഡിക്കല്‍ സംഘം എത്തിയത്‌. സര്‍ജന്‍ കമാന്റര്‍ സഞ്‌ജീവ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്പാടി, വാഴൂര്‍ പ്രദേശങ്ങളില്‍ രോഗികളെ പരിശോധിക്കുകയും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌.

രണ്ട്‌ ഡോക്ടര്‍മാരുള്‍പ്പെട്ട പത്തംഗ സംഘമാണ്‌ ഇടുക്കിയിലെത്തിയത്‌. ഡിഎംഒ ഡോ. അനില്‍കുമാറുമായി ഇവര്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്‌ച മുതല്‍ സംഘം പരിശോധനകളും മരുന്നുവിതരണവും കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളും നടത്തും.

ഇതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസുമായി സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതി വീണ്ടും സംസാരിച്ചു. കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആരാഗ്യവകുപ്പ്‌ ഡയറക്ടര്‍ ജനറല്‍ ആര്‍.കെ ശ്രീവാസ്‌തവ തിരുവനന്തപുരത്ത്‌ മന്ത്രിയുമായി ചര്‍ച്ച നടത്തി.

കൊതുകുജന്യ രോഗനിവാരണ വിഭാഗം മേധാവികളായ പി.കെശ്രീവാസ്‌തവ, ആര്‍.എസ്‌ ശര്‍മ എന്നിവരും ദില്ലിയില്‍ നിന്നും എത്തിയിട്ടുണ്ട്‌. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ലഫ്‌റ്റനന്റ്‌ കേണല്‍ രാജേഷ്‌ കുമാറും എത്തി. ഇതിനിടെ ഞായറാഴ്‌ച സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനിബാധിച്ച 16 പേര്‍കൂടി മരിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+