കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മൂന്നാറില്‍ ടാറ്റ പുഴയോരങ്ങളും ചോലവനങ്ങളും കയ്യേറിയെന്ന ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് വനംവകുപ്പില്‍ ഒരു വര്‍ഷത്തോളം പൂഴ്ത്തിവച്ചതായി ആരോപണം. ഈ റിപ്പോര്‍ട്ടയച്ച മൂന്നാര്‍ ഡിഎഫ്ഒ ജസ്റ്റിന്‍ മോഹനെ ഉടന്‍തന്നെ സ്ഥലം മാറ്റുകയും ചെയ്തു.

ചോലവനം കയ്യേറ്റത്തിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒന്നുപോലും ടാറ്റയ്ക്ക് എതിരെയല്ല. ടാറ്റ വനം കയ്യേറിയെന്ന് ഡിഎഫ്ഒ വനംവകുപ്പിനെ അറിയിച്ചിട്ടും അവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാത്തത് വനംവകുപ്പില്‍ ടാറ്റയ്ക്കുളള സ്വാധീനം തന്നെയാണ് കാണിക്കുന്നത്.

ടാറ്റയെ തൊട്ടാല്‍ സിപിഐയ്ക്ക് പൊളളില്ലെന്ന വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ ഗീര്‍വാണം വെറും ബഡായിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്.

മൂന്നാര്‍ ഡിഎഫ്ഒ ആയിരുന്ന ജസ്റ്റിന്‍ മോഹന്‍ 2006 ജൂണ്‍ 22നാണ് ടാറ്റയുടെ കയ്യേറ്റത്തെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ട് വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചത്.

വിറകിനു വേണ്ടി നടത്തുന്ന പ്ലാന്റേഷന്റെ വിസ്തീര്‍ണം കുറച്ച് ടാറ്റ തേയില കൃഷിഭൂമിയുടെ വിസ്തീര്‍ണം വര്‍ദ്ധിപ്പിക്കുകയാണെന്നായിരുന്നു ജസ്റ്റിന്‍ മോഹന്‍ റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ വനംമന്ത്രി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞ് കിട്ടിയ ഈ റിപ്പോര്‍ട്ടിനു മേല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല ഈ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ ഉടന്‍തന്നെ മൂന്നാറില്‍ നിന്നും സ്ഥലം മാറ്റുകയും ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചോലവനം കയ്യേറിയത് രജിസ്റ്റ്ര‍ ചെയ്ത നാലു കേസുകള്‍ ഇവയാണ്. ഒറ്റപ്പാറ ഷോലയിലെ ധനലക്ഷ്മി എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ മൂന്നു കേസുകളും നൈമക്കാട് എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ ഒരു കേസും.

മൂന്നാറിലെ ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിയില്‍ നിന്നും കയ്യേറുന്നതിനായി ടാറ്റയ്ക്ക് വനം വകുപ്പ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ടാറ്റയുടെ കൈവശമുളള 3113 ഏക്കര്‍ വനഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഇത് തങ്ങളുടെ കൈവശമുണ്ടെന്ന് ടാറ്റ തന്നെ സമ്മതിച്ചിട്ടുളള ഭൂമിയാണ്.

വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ തന്നെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റയ്ക്കെതിരെ ഇതിനു മുന്പും നടപടി എടുക്കാമായിരുന്നു. അതുചെയ്യാതെ ജനങ്ങളുടെ മുന്പില്‍ അപഹാസ്യരായതിന്റെ വെപ്രാളത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കാനും ദൗത്യസംഘത്തെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന സിപിഐ മന്ത്രിമാരുടെ തനിനിറം ഓരോ ദിവസം കഴിയുന്തോറും പുറത്തുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X