കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കണം: സ്വാമിനാഥന്‍ റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക കാര്‍ഷിക മേഖല(സാസ്) യാക്കി മാറ്റണമെന്ന്‌ എം.എസ്‌.സ്വാമിനാഥന്‍ റിപ്പോര്‍ട്ട്‌. 1,750 കോടിയുടെ വിവിധ പദ്ധതികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

നദീ സംയോജനത്തിലൂടെ കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ കീടനാശിനികള്‍ മൂലമുണ്ടാകുന്ന ജലമലിനീകരണ തോത്‌ കുറയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പന്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ ആറുകളുടെ സാന്നിധ്യം എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ ഈ നദികളെ സംയോജിപ്പിക്കണമെന്ന്‌ പരോക്ഷമായി നിര്‍ദേശിക്കുന്നു.

വേന്പനാട്ടുകായല്‍ കയ്യേറ്റങ്ങള്‍ തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വന്‍തിരിച്ചടി ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വര്‍ഷകാലത്ത്‌ വര്‍ധിച്ചുവരുന്ന ജലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം വേന്പനാട്ടുകായല്‍ ചുരുങ്ങുകയാണ്‌. ജലം ഒഴുകിപ്പോകേണ്ട ഇടത്തോടുകള്‍ പോലും ഇപ്പോഴില്ല. അവയും നികത്തപ്പെട്ടു- കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കരടുരേഖയില്‍ പറയുന്നു.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍

  • കുട്ടനാടന്‍ ടൂറിസത്തിന്‌ വര്‍ധിച്ചുള്ള പ്രചാരണവും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും.
  • തണ്ണീര്‍മുക്കം ബണ്ട്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തലും കാര്‍ഷിക കലണ്ടറിന്‍റെ ആവശ്യകതയും.
  • ശുദ്ധജലം, കടല്‍വെള്ളം എന്നിവയുടെ സാന്നിധ്യം കാര്‍ഷികമേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനം വേണം.
  • ജലമലിനീകരണ നിവാരണത്തിന്‌ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണം
  • കായംകുളം കായല്‍, തോട്ടപ്പള്ളി സ്പില്‍വേ, അന്ധകാരനഴി എന്നിവയുടെ പോരായ്മകളും സാധ്യതകളും.
  • പുഞ്ചകൃഷി വികസനസാധ്യതയും പൊക്കാളി കൃഷി പുരോഗതിയും.
  • ഹൗസ് ബോട്ടുകളില്‍ നിന്നു മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ ജലമലിനീകരണത്തിനുകാരണമാകുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരങ്ങള്‍ (ബയോകെമിക്കല്‍ ടോയ്‌ലറ്റുകളുടെ ആവശ്യകത).
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X