Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: വൈദികന്‍റെ പാസ് പോര്‍ട്ട് തടഞ്ഞു വച്ചു

കോട്ടയം: സിസ്റ്റര്‍ അഭയ വധക്കേസുമായി ബന്ധപ്പെട്ട്‌ കോട്ടയം രൂപതയിലെ ഒരു വൈദികനെതിരെ സിബിഐ നടപടിസ്വീകരിച്ചു.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇയാളുടെ പാസ് പോര്‍ട്ട്‌ കേസന്വേഷിക്കുന്ന സിബിഐ സംഘം തടഞ്ഞു വച്ചു.

കോട്ടയത്തെ രൂപതയിലെ ഒരു പ്രധാന വൈദികന്റെ പാസ്പോര്‍ട്ട്‌ ആണ്‌ തടഞ്ഞ്‌ വെച്ചത്‌. വൈദികനെ പ്രാരംഭ ചോദ്യം ചെയ്യലുകള്‍ക്ക്‌ വിധേയനാക്കുകയും സിബിഐ ചില പ്രാഥമിക നിഗമനങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്.

അഭയയുടെ മരണത്തിന് ശേഷം ഈ വൈദികന്‍ കുറേക്കാലം അമേരിക്കയിലായിരുന്നു. രണ്ട്‌ വര്‍ഷം മുന്പാണ് ഇയാള്‍ കേരളത്തില്‍ തിരിച്ചെത്തിയത്‌.

മുമ്പ്‌ കേസന്വേഷണം നടത്തിയ സിബിഐ സംഘം ഇയാളെ നുണ പരിശേധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ അന്ന്‌ കൃത്യമായ വസ്തുതകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

ഈ വൈദികന്‍റെ പിതാവ്‌ പ്രസിഡണ്ടായ കോ-ഓപ്പറേറ്റീവ്‌ ബാങ്കിലാണ്‌ സിബിഐ റെയ്ഡ്‌ നടത്തിയത്‌. ഈ ബാങ്കില്‍ തന്നെയാണ്‌ കോട്ടയം അതിരൂപതയുടെ അക്കൗണ്ടും നിലവിലുള്ളത്‌. ഈ ബാങ്കില്‍ നിന്നാണ്‌ അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം അറുപത്‌ ലക്ഷം രൂപ പിന്‍വലിച്ചത്‌. ഉന്നതരായ പോലീസുദ്യഗസ്ഥരുടെ ഇടയിലും ഇയാള്‍ക്ക്‌ സ്വാധീനമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട്‌ തിരുത്തിയതുമായി ബന്ധപ്പെട്ട്‌ ഹൈദരാബാദിലെ റിസര്‍ച്ച്‌ സെന്ററിലെ ശാസ്ത്രജ്ഞരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ രണ്ടാഴ്ചക്കകം പുറത്ത്‌ വരുമെന്നാണ്‌ പ്രതീക്ഷ.

സിസ്റ്റര്‍ അഭയയുടെ കോലപാതകം നടത്തിയത്‌ ഒരു വൈദികനും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണെന്ന്‌ ഹോസ്റ്റലിലെ ഒരു അന്തേവാസിയുടെ കത്ത്‌ സിബിഐ സംഘത്തിന്‌ കിട്ടിയിരുന്നു. ജീവഹാനി ഭയന്നാണ്‌ കത്തില്‍ പേര്‌ വെക്കാത്തതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+