മക്കള്‍ സാക്ഷി, അച്ഛന്‍ അമ്മയ്ക്കു താലി ചാര്‍ത്തി!
ചെന്നൈ: ഹിജഡകള്‍ക്ക് ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം.
തമിഴ്‌നാട്ടിലെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹിജഡകള്‍ക്ക് ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ജൂലൈ അഞ്ചിന് എട്ട് ഹിജഡകള്‍ ഇവിടെ ഈ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാകും.
രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ഏപ്രില്‍ മാസത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം സൗജന്യമായിട്ടായിരിക്കും ശസ്‌ത്രക്രിയ നടത്തുക.
ലിംഗമാറ്റം നടത്തുന്നതിന് ഇന്ത്യയില്‍ ഇതുവരെ നിയമാനുമതി ആയിട്ടില്ല. അതുകൊണ്ടുതന്നെ വൈദ്യശാസ്‌ത്രത്തില്‍ കാര്യമായ പരിശീലനം ലഭിക്കാത്തവരെയായിരുന്ന ഹിജഡകള്‍ ഇതിനായി സമീപിച്ചിരുന്നത്.
ശാസ്‌ത്രീയമല്ലാത്ത രീതിയില്‍ ഇവര്‍ നടത്തുന്ന ശസ്‌ത്രക്രിയകള്‍ ഹിജഡകളില്‍ പലപ്പോഴും മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്കും മറ്റും കാരണമായിരുന്നു. ഒന്നോ രണ്ടോപേര്‍ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക് വിധേയരായതുമൂലം മരണമടഞ്ഞിട്ടുണ്ടെന്നും സൗത്ത് ഇന്ത്യ പൊസിറ്റീവ് നെറ്റ് വര്‍ക്ക് പ്രസിഡന്റ് എസ്. നൂരി പറഞ്ഞു.
തമിഴ്‌നാട്ടില്‍ 60,000ത്തോളം ഹിജഡകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 50 ശതമാനം പേരും ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയവരാണെന്ന് നൂരി ചൂണ്ടിക്കാട്ടി, ആന്ധ്രപ്രദേശിലെ കടപ്പയിലും തമിഴ്‌നാട്ടിലെ ദിണ്ടക്കലിലുമുള്ള മുറിവൈദ്യന്മാര്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ്‌ക്ക് 10,000മുതല്‍ 15,000 രൂപവരെ ഈടാക്കുന്നതായാണ് വിവരം.












Click it and Unblock the Notifications