Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കള്‍ സാക്ഷി, അച്ഛന്‍ അമ്മയ്ക്കു താലി ചാര്‍ത്തി!

കടയ്ക്കല്‍(കൊല്ലം): അച്ഛനമ്മമാരുടെ വിവാഹത്തില്‍ പങ്കെടുക്കുകയെന്നത് സാധാരണ നിലയില്‍ മക്കള്‍ക്കൊന്നും കിട്ടാത്ത ഒരു സൗഭാഗ്യമാണ്. എന്നാല്‍ അഞ്ചുവയസ്സുകാരി ശ്രദ്ധയും നാലു മാസം പ്രായമുള്ള അനിയനും ഈ ഭാഗ്യം സിദ്ധിച്ചവരാണ്.

ശ്രദ്ധയുടെയും അനിയന്‍റെയും സാന്നിദ്ധ്യത്തിലായിരുന്നു മാതാപിതാക്കളായ സജുവിന്‍റെയും രാജിമോളുടെയും കല്യാണം. പ്രണയിച്ച് വിവാഹിതരായ ദന്പതിമാരാണ് വീട്ടുകാരുടെ അനുഗ്രഹത്തോടെ പത്തുവര്‍ഷം കഴിഞ്ഞ് വീണ്ടും വിവാഹിതരായത്.

കടയ്ക്കല്‍ നെല്‍ക്കു മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആറ്റുപുറം രാജുഭവനില്‍ കെ.കെ ശിവന്റെ മകള്‍ രാജിമോളും ആറ്റുപുറം എക്സ്‌സര്‍വ്വീസ്‌ ജങ്ങ്ഷനില്‍ ശാരദാമന്ദിരത്തില്‍ ശശിധരന്റെ മകന്‍ സജുവും തമ്മിലുള്ള വിവാഹം ഏറെ കൗതുകങ്ങള്‍ നിറഞ്ഞതായിരുന്നു.

ശിവന്റെ ഉടമസ്ഥതയിലുള്ള നെല്‍ക്കു മെമ്മോറിയല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങള്‍ക്ക്‌ മുന്നില്‍ മക്കളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്‌ നടന്നത്‌.

ബിഎ യ്ക്ക്‌ പാരലല്‍ കോളേജില്‍ പഠിക്കുമ്പോഴാണ്‌ നിലമേല്‍ എന്‍എസ്‌എസ്‌കോളേജ്‌ വിദ്യാര്‍ഥിനിയും നാട്ടുകാരിയുമായ രാജിമോളുമായി സാജു പ്രണയത്തിലായത്‌. തുടര്‍ന്ന്‌ സജുവിന്റെ വീട്ടുകാരുടെ അനുമതിയോടെ ഇരുവരും ജീവിതം തുടങ്ങി.

രാജിയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ഇവര്‍ക്ക്‌ രണ്ട്‌ കുട്ടികള്‍ പിറന്നിട്ടും രാജിയുടെ വീട്ടുകാരുടെ എതിര്‍പ്പിന്‍റെ ശക്തി കുറഞ്ഞില്ല.

ഇപ്പോള്‍ രാജിയുടെ വീട്ടുകാരുടെ മനസ്സുമാറി. സമൂഹത്തിന്റെ അംഗീകാരത്തോടെ ബന്ധുമിത്രാദികളുടെ അനുഗ്രഹത്തോടെ അച്ഛന്റെ കടമ ഞാന്‍ നിര്‍വഹിക്കുന്നു എന്ന വധുവിന്റെ പിതാവിന്റെ ചെറുപ്രസംഗത്തോടെയായിരുന്നു വിവാഹച്ചടങ്ങുകള്‍ക്ക്‌ തുടക്കം.

വീട്ടുകാരുടെയും ബന്ധുക്കളുടെയും നിറഞ്ഞ അനുഗ്രഹത്തോടെയും ആശീര്‍വാദത്തോടെയും ആയിരുന്നു വിവാഹം. അങ്ങനെ പത്തുവര്‍ഷത്തോളം സ്വകാര്യമായി ഉള്ളില്‍ സൂക്ഷിച്ച നൊന്പരം മാറി സജുവും രാജിയും കുട്ടികളും വിവാഹപ്പന്തലില്‍ നിന്നും വീണ്ടും ജീവിതത്തിലേയ്ക്ക് ......

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+