കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി കോഴ: തെളിവുകളും പരാതിയുമില്ലെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ജൂണ്‍ മുതലാണ്‌ ജപ്പാനില്‍ ഈ പ്രതിഭാസം തുടങ്ങിയത്‌. നഗരത്തിലെ ഹോളുകളിലും പൊതുകെട്ടിടങ്ങളിലും കക്കൂസുകളിലുമെല്ലാം ഇത്തരം പണം നിറച്ച കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. കുളിമുറികളില്‍ നിന്നും കിട്ടിയ ചില കവറുകളില്‍ പണം നല്ല ലക്ഷ്യങ്ങള്‍ക്കായി ചിലവഴിയ്‌ക്കണമെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു.

ബുധനാഴ്‌ച ഇങ്ങനെ 960,00 യെന്‍(328,162.22 രൂപ)യാണ്‌ ഒരു പലചരക്കുകടയ്‌ക്കുമുന്നില്‍ വന്നുവീണത്‌. ആകാശത്തുനിന്നും പണം വീഴുന്നുവെന്നല്ലാതെ ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ മറ്റൊന്നും പറയാന്‍ കഴിയുന്നില്ല. ഈ സംഭവം ഒരാള്‍ മാത്രം പറഞ്ഞതല്ല. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരും പുറത്തുനില്‍ക്കുന്നവരുമെല്ലാം ഇതിന്‌ ദൃക്‌സാക്ഷികളായിരുന്നു. അതുകൊണ്ടുതന്നെ അസംഭവ്യമെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ കഴിയുന്നില്ല-സംഭവത്തില്‍ അമ്പരന്ന പൊലീസ്‌ പറയുന്നു.

ജൂലൈ 23നും സമാനമായ മറ്റൊരു സംഭവമുണ്ടായതായം പൊലീസ്‌ പറയുന്നു. 67വയസ്സുള്ള ഒരു സ്‌ത്രീയുടെ വീട്ടിന്‌ മുന്നില്‍ സ്ഥാപിച്ച മെയില്‍ബോക്‌സില്‍ നിന്നും 10 ബില്യന്‍ യെന്‍ ആണ്‌ കിട്ടിയത്‌.

ഇതേപോലെ ജൂലൈ ആറിന്‌ ടോകിയോവിലെ സുമിത നദിയുടെ പാലത്തിലൂടെ സഞ്ചരിയ്‌ക്കുമ്പോള്‍ തന്റെ പാദങ്ങള്‍ക്കരികില്‍ പണം വന്നുവീണതായി മറ്റൊരു സ്‌ത്രീയും പൊലീസില്‍ അറിയിച്ചിട്ടുണ്ട്‌. മുപ്പത്‌ മുതല്‍ നാല്‌പത്‌ വരെ നോട്ടുകളാണ്‌ ഇങ്ങനെ വന്നുവീണതെന്നാണ്‌ സ്‌ത്രീ അറിയിച്ചത്‌. എന്നാല്‍ 46,000 യെന്‍(15,719.11 രൂപ)യുടെ നോട്ടുകള്‍ മാത്രമേ പൊലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.

നഗരത്തില്‍ മുഴുവന്‍ ഇങ്ങനെ പണം പെയ്യിക്കുന്ന അജ്ഞാതര്‍ ആരെന്നറിയാന്‍ ജപ്പാന്‍ പൊലീസ്‌ അക്ഷരാര്‍ത്ഥത്തില്‍ നെട്ടോട്ടമോടുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X