അവര്‍ എല്ലാം പാടിത്തീര്‍ക്കുകയാണ്
കൊല്‍ക്കത്ത: അവര്‍ എല്ലാം പാടിത്തീര്‍ക്കുകയാണ് ആധികളും, വ്യഥകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം.
തപസി, നമിത, ബിശ്വജിത്ത്, ദീപ, ജുലേഖ എല്ലാവരും എയ്‌ഡ്‌സ് രോഗബാധിതരാണ്. പക്ഷേ എയ്‌ഡ്‌സെന്ന് പറഞ്ഞ ഒരിടത്ത് ചടഞ്ഞുകൂടാന്‍ ഞങ്ങളില്ലെന്നാണ് അവരഞ്ചുപേരും പറയുന്നത്.
ജാഗരതിയാണ് ഇവര്‍ക്ക് ജീവിതം, അഞ്ചുപേരം ചേര്‍ന്ന് രൂപം നല്‍കിയ സംഗീത സംഘം, ബംഗാളില്‍ എയ്‌ഡ്‌സ് ബാധിതരുള്ളിടത്തെല്ലാം ജാഗരതിയെത്തുന്നു. അവര്‍ക്കു മുന്നില്‍ സ്വയം മറന്നുപാടി അവരുടെ വേദനകളെയും സ്വന്തം വേദനകളെയും സംഗീതത്തില്‍ അലിയിച്ചു കളയുന്നു. അതില്‍ നിന്നുതന്നെ ജീവിക്കാന്‍ വരുമാനവും കണ്ടെത്തുന്നു.
ഞങ്ങള്‍ക്ക് ആരെയും ആശ്രയിക്കാതെയും ആര്‍ക്കുമുന്നിലും കൈനീട്ടാതെയും ജീവിക്കണം. ഞങ്ങളിലുള്ള കഴിവുകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ഞങ്ങള്‍ അഞ്ചുപേരു ജീവിക്കുന്നത്. എനിയ്‌ക്ക് അച്ഛനും അമ്മയും ഉണ്ട്. അവരെ ഞാന്‍ തന്നെ സംരക്ഷിയ്‌ക്കണം അതുകൊണ്ട് തന്നെയാണ് ജാഗരതിയില്‍ പ്രവര്‍ത്തിക്കുന്നത്- തപസി ബിശ്വാസ് പറയുന്നു.
ഈ സംഘത്തിലുള്ള സ്‌ത്രീകളെല്ലാം രോഗബാധയെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്നും പുറംതള്ളപ്പെട്ടവരാണ്. മിക്കവരുടെയും ഭര്‍ത്താക്കന്മാരും എയ്‌ഡ്‌സ് രോഗികളായിരുന്നു. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനെത്തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ പുറത്താക്കുകയായിരുന്നു.
എന്റെ രോഗം പുറം ലോകം അറിയുന്നത് എനിയ്‌ക്കാദ്യമൊന്നും ഓര്‍ക്കാനേ കഴിയില്ലായിരുന്നു. ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയതില്‍പ്പിന്നെയാണ് ജാഗരതിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ എനിയ്‌ക്ക് രോഗത്തെക്കുറിച്ചോര്‍ത്ത് സങ്കടമോ ഭയമോ ഇല്ല- ജുലേഖാ ഷേക്ക് പറയുന്നു.












Click it and Unblock the Notifications