സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
പാലക്കാട്: സ്ത്രീയെ വെട്ടിനുറുക്കിയ വലിച്ചെറിഞ്ഞ പാലക്കാട് സ്ത്രീയെ വെട്ടിനുറുക്കി പല ക്ഷണങ്ങളാക്കി വലിച്ചെറിഞ്ഞ് സംഭവത്തിലെ പ്രധാനവ്യക്തി പിടിയിലായതായി സൂചന. കൊല്ലപ്പെട്ട് സ്ത്രീ ആരെന്ന് പോലീസ് തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നതിനാല്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നഗരപ്രാന്തത്തിലെ പുത്തൂരില്‍ താമസിച്ചിരുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് അറിവ്. ഇവരോടൊപ്പം താമസിച്ചിരുന്നയാളാണ് ശരീരം കൊത്തിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയതായാണ് അറിവ്.
പ്രായംകുറഞ്ഞ ഇയാളുമൊത്ത് അഞ്ചുവര്‍ഷമായി സ്ത്രീ താമസിക്കുകയായിരുന്നു. തെക്കന്‍ തിരുവിതാംകൂറിലെ റാന്നി സ്വദേശിനിയായ സ്ത്രീ മുമ്പ് വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്നാണ് പോലീസ് അന്വേഷിച്ചറിഞ്ഞത്. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.
അഞ്ചുവര്‍ഷം മുമ്പ് പരിചയപ്പെട്ട യുവാവിനോടൊപ്പം ഇവര്‍ കുടുംബം ഉപേക്ഷിച്ച് പാലക്കാട്ടെത്തുകയായിരുന്നവെന്നും പിടിയിലായ യുവാവ് കാസര്‍കോടുകാരനാണെന്നുമാണ് വിവരം. എട്ടുവര്‍ഷമായി ഇയാള്‍ പാലക്കാട്ട് താമസിക്കുന്നു.
മുന്പ് ടൗണ്‍ റെയില്‍വേ സ്റ്റേഷനടുത്ത് പഴക്കട നടത്തിയിരുന്ന ഇയാള്‍ ഇപ്പോള്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരുകയാണ്. സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത വന്നതോടെ സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന വിവരം ആരോ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പോലീസ് പുത്തൂരിലെ വീട്ടിലെത്തി യുവാവിനെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും അതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമാണ് അറിയുന്നത്. അവിഹിതബന്ധത്തെച്ചൊല്ലിയുള്ള വഴക്കിന്‍റെ പേരില്‍ വീട്ടില്‍നിന്നിറങ്ങിയ താന്‍ മടങ്ങിച്ചെല്ലുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ സ്ത്രീയെ കണ്ടുവെന്നാണത്രെ യുവാവ് പോലീസിനോട് പറഞ്ഞത്.
വിവരം പുറത്താകാതിരിക്കാന്‍ രഹസ്യമായിവെച്ചു. പിന്നീട് മൃതശരീരം താഴെയിറക്കി. വീട്ടില്‍ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ച് ഒറ്റയ്ക്ക് ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കിയെന്നാണ് യുവാവ് പറയുന്നത്.
എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. ഒറ്റയ്ക്ക് സ്കൂട്ടറില്‍ പോയാണ് ശരീരഭാഗങ്ങള്‍ പലയിടത്തായി വലിച്ചെറിഞ്ഞതെന്നും യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കിട്ടിയ ശരീരഭാഗങ്ങള്‍ മുറിച്ചതിന്‍റെ സ്വഭാവം പരിശോധിക്കുമ്പോള്‍ വിദഗ്‌ധനായ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് പോലീസ് കരുതുന്നത്.
തല പ്ളാസ്റ്റിക് കിറ്റിലാക്കി എറണാകുളത്ത് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചെന്നും യുവാവ് പോലീസില്‍ സമ്മതിച്ചുവത്രെ. ഇതേത്തുടര്‍ന്ന് പോലീസ് സംഘം എറണാകുളത്ത് പരിശോധന നടത്തുന്നുണ്ട്. മരണംനടന്ന ദിവസംതന്നെ എറണാകുളത്ത് പോയെന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്.
തൂങ്ങിമരിച്ച യുവതിയെ വെട്ടിനുറുക്കിയതിന്‍റെ പിന്നിലെ ഉദ്ദേശ്യവും പോലീസിന് ദുരൂഹമാണ്. കൊലപാതകത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നും അവരെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാകാം യുവാവിന്‍റെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളെന്നുമാണ് പോലീസ് അനുമാനിക്കുന്നത്.












Click it and Unblock the Notifications