സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍
ദില്ലി: അമേരിക്കയുമായുള്ള ആണവകരാറുമായി മുന്നോട്ടു പോകരുതെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് യുപിഎ യോഗം ചര്‍ച്ച ചെയ്യും.
യുപിഎ. ഘടകകക്ഷികളുടെ യോഗം ഞായറാഴ്ച മൂന്നുമണിക്ക് ചേരും. എന്‍സിപി., ആര്‍ജെഡി., ഡിഎംകെ തുടങ്ങി യു.പി.എ.യിലെ എല്ലാ ഘടകകക്ഷികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി കരാറിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചാല്‍ ഉണ്ടാകാവുന്ന ഗുണദോഷങ്ങള്‍ ശനിയാഴ്ച രാത്രി നടന്ന കോണ്‍ഗ്രസിന്റെ അടിയന്തരയോഗം ചര്‍ച്ച ചെയ്തു.
അമേരിക്കയുമായുള്ള ആണവകരാറുമായി മുന്നോട്ട് പോകരുതെന്ന് ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനോടും യു.പി.എ യോടും ഞായറാഴ്ച ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ശക്തായത്. ആണവകരാര്‍ നടപ്പാക്കരുതെന്നും മുന്നോട്ടുപോയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സിപിഎം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യറോ അംഗം സീതാറാം യച്ചൂരിയും ശനിയാഴ്ച സര്‍ക്കാരിനേയും യുപിഎ നേതൃത്വത്തേയും അറിയിച്ചു.
രണ്ടു ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി എന്നിവരുമായി വൈകീട്ട് നടത്തിയ ചര്‍ച്ചയിലാണ് ഇടതുനേതാക്കള്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.
ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാലും ആണവകരാറില്‍ നിന്ന് പിന്തിരിയില്ലെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ലോക് സഭയില്‍ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്.
ആണവകരാര്‍ നടപ്പാക്കരുതെന്ന ഇടതുപക്ഷത്തിന്റെ നിലപാട് ഉറച്ചതാണെന്ന് കാരാട്ട് പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷവും ആണവകരാറിന് എതിരാണെന്ന് സര്‍ക്കാരിന് അറിയാം. ആ സാഹചര്യത്തില്‍ കരാറുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും പരിഹരിക്കപ്പെടുന്നതുവരെ അത് നടപ്പാക്കരുത്. സര്‍ക്കാരിന്റെ സ്വതന്ത്രമായ വിദേശനയത്തെ തങ്ങള്‍ നേരത്തേ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ ഈ കരാറിന്റെ പ്രത്യാഘാതം വലുതാണ്.
ആണവകരാറിനെ സങ്കുചിതമായ പാര്‍ട്ടി പ്രശ്നമായി സമീപിക്കരുതെന്നു കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications