കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കോടതിവിധികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സ്വാശ്രയക്കോളെജുമായി ബന്ധപ്പെട്ട് കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ പരസ്പരവിരുദ്ധവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഫീസ് നിശ്ചയിക്കാനുളള ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ അധികാരം അംഗീകരിച്ച കോടതിയാണ് ഇപ്പോള്‍ കമ്മിറ്റി നിശ്ചയിച്ച ഫീസ് അസാധുവാക്കിയിരിക്കുന്നത്.

ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റിയ്ക്ക് സ്വാശ്രയ കോളെജുകളിലെ ഫീസ് ഘടന നിശ്ചയിക്കാന്‍ അധികാരമില്ലെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചത്. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസിനെക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നു എന്ന കാരണം പറഞ്ഞാണ് സര്‍ക്കാരും ചില മാനേജ് മെന്റുകളും തമ്മിലുളള കരാര്‍ ഹൈക്കോടതി റദ്ദാക്കിയത്.

ജൂലായ് 26നാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാവൂ എന്നാണ് കോടതി അന്ന് ഉത്തരവിട്ടത്.

സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രമേ ഈടാക്കാവൂ എന്ന് ഇക്കഴിഞ്ഞ ജൂലായ് 26ന് വിധിച്ച കോടതിയാണ് ഒരു മാസം കഴിയുംമുമ്പെ കടക വിരുദ്ധമായ വിധി പറഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റിയെ ഫീസ് നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയ വകുപ്പ് ഇപ്പോഴും നിനില്‍ക്കുന്നുവെന്ന് സുപ്രിം കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.

സ്വാശ്രയ പ്രശ്നം സംബന്ധിച്ച് ഇപ്പോള്‍ കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളൊന്നും നിലവിലില്ല. വിവിധ മാനേജ് മെന്റുകള്‍ നല്‍കുന്ന ഹര്‍ജികളിന്മേല്‍ പരസ്പരവിരുദ്ധമായ വിധികള്‍ വരുന്നത് സ്വാശ്രയ രംഗത്ത് അനിശ്ചിതത്വം ഉണ്ടാക്കാന്‍ മാത്രമാണ് ഉപകരിക്കുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X