കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാഞ്‌ജലിയെ വനിതാ കമ്മിഷന്‍ ഏറ്റെടുത്തു

  • By Staff
Google Oneindia Malayalam News

Ex-fashion model Geetanjali Nagpalദില്ലി: മയക്കുമരുന്നിന്‌ അടിമപ്പെട്ട്‌ ഭിക്ഷയാചിക്കുന്ന സാഹചര്യത്തില്‍ ദില്ലി നഗരത്തില്‍ കണ്ടെത്തിയ മുന്‍ ഫാഷന്‍ മോഡല്‍ ഗീതാഞ്‌ജലി നാഗ്‌പാലിനെ(32) ഏറ്റെടുത്ത്‌ വേണ്ട ചികിത്സ നല്‍കാന്‍ ദില്ലി വനിതാ കമ്മിഷന്‍ തീരുമാനിച്ചു.

ഗീതാഞ്‌ജലിയെ ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. തിങ്കളാഴ്‌ച രാത്രി കമ്മിഷന്റെ നേതൃത്വത്തില്‍ ഗീതാഞ്‌ജലിയെ വിംഹാന്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട്‌ മജിസ്‌ട്രേട്ട്‌ ബോഡിയുടെ അനുവാദം വാങ്ങി കൂടുതല്‍ ചികിത്സ ആരംഭിക്കാനാണ്‌ വനിതാ കമ്മിഷന്റെ തീരുമാനം. ഇതിനൊപ്പംതന്നെ ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിന്റെ സഹായവും തേടുമെന്ന്‌ ദില്ലി വനിതാ കമ്മിഷന്‍ അംഗം റെനി ജേക്കബ്‌ അറിയിച്ചു.

ഇവര്‍ മയക്കുമരുന്നിന്‌ അടിമായെണെന്നും മാനസിക നില തീര്‍ത്തും തകരാറിലാണെന്നും വിംഹാന്‍സിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മയക്കുമരുന്നിന്‌ അടിമപ്പെട്ട ഗീതാഞ്‌ജലി ആശുപത്രിയിലെത്തി ഇരുപത്തിനാല്‌ മണിക്കൂര്‍ കഴിഞ്ഞിട്ടും മയക്കുമരുന്നിന്‌ ആവശ്യപ്പെടുകയോ മരുന്ന്‌ കഴിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ കാണിയ്‌ക്കുകയോ ചെയ്‌തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നുവര്‍ഷമായി തങ്ങള്‍ ഗീതാഞ്‌ജലിയെ കണ്ടിട്ടില്ലെന്നാണ്‌ ഇവരുടെ സഹോദരിയായ മധുലിക മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. മുമ്പൊക്കെ ഇടക്കിടെ വീട്ടില്‍ വന്നു പണം ആവശ്യപ്പെടുമായിരുന്നു. എല്ലാം മദ്യത്തിനും മയക്കുമരുന്നിനും വേണ്ടിയാണ്‌ അവള്‍ ചെലവാക്കിയിരുന്നത്‌. അവസാനം അവളുടെ ആഭരണങ്ങള്‍ വരെ അമ്മ അവള്‍ക്ക്‌ നല്‍കി- അവര്‍പറഞ്ഞു.Ex-fashion model Geetanjali Nagpal
ആരോഗ്യ നില തൃപ്‌തികരമല്ലാത്തതിനാല്‍ ബുധനാഴ്‌ച ഗീതാഞ്‌ജലിലെ കോടതിയില്‍ ഹാജരാക്കില്ല. ഇതിനായി കോടതിയോട്‌ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ ബര്‍ഖ സിംഗ്‌ പറഞ്ഞു.

24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാര്‍ക്കഡൂമ കോടതിയിലാണ്‌ തിങ്കളാഴ്‌ച രാത്രി പതിനൊന്നരയ്‌ക്ക്‌‌ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ഇവരെ ആദ്യം ഹാജരാക്കിയത്‌. തുടര്‍ന്ന്‌ മജിസ്‌ട്രേട്ടിന്റെ അനുവാദത്തോടെ വനിതാകമ്മിഷന്‍ അവരെ ഏറ്റെടുത്തു.

ചൊവ്വാഴ്‌ച പൊതു അവധിയായതിനാല്‍ ബുധനാഴ്‌ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിന്റെ അനുവാദം വാങ്ങിയശേഷമായിരിക്കും ഗീതാഞ്‌ജലിയ്‌ക്ക്‌ കൂടുതല്‍ ചികിത്സ നല്‍കുക.

ഗീതാഞ്‌ജലിയുടെ കഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ബുധനാഴ്‌ച തുടങ്ങുന്ന ഇന്ത്യ ഫാഷന്‍ വീക്കിലും പ്രശ്‌നം ചര്‍ച്ചാ വിഷയമാകും.

ബന്ധപ്പെട്ട വാര്‍ത്തകള്‍


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X