പിണങ്ങരുതെന്ന് വിഎസ്, ഇല്ലെന്ന് ലിസി ജേക്കബ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരസ്യവിമര്‍ശനത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും സ്വയം വിരമിക്കാനുളള തീരുമാനത്തില്‍ നിന്നും ചീഫ് സെക്രട്ടറി ലിസി ജേക്കബ് പിന്തിരിയുന്നു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായുളള കൂടിക്കാഴ്ചയില്‍ ഇരുവരും തമ്മിലുളള സംഘര്‍ഷത്തിന്റെ മഞ്ഞുരുകിയെന്നാണ് സൂചന. സ്വയം വിരമിക്കലിനു മുന്നോടിയായി മൂന്നു മാസത്തെ അവധിയില്‍ പ്രവേശിക്കുന്ന കാര്യവും പുനപ്പരിശോധിക്കുമെന്ന് ലിസി ജേക്കബ് സൂചിപ്പിച്ചു.
വിമര്‍ശനത്തില്‍ പ്രകോപിതയായി ഇത്തരം തീരുമാനങ്ങളെടുക്കരുതെന്ന് ചീഫ് സെക്രട്ടറിയെ വിഎസ് ഉപദേശിച്ചതായാണ് സൂചന. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നും വിമര്‍ശനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളണമെന്നുമുളള വിഎസിന്റെ അഭ്യര്‍ത്ഥന ലിസി ജേക്കബ് സ്വീകരിച്ചു.
മൂന്നു മാസത്തേയ്ക്കുളള അവധി അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന തന്നെ നേരില്‍ കാണാന്‍ വിഎസ് ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഒമ്പതു മണിക്കാണ് ഇരുവരും തമ്മിലുളള കൂടിക്കാഴ്ച നടന്നത്.
ആറുമാസം ഔദ്യോഗിക കാലാവധി ബാക്കിയിരിക്കെയാണ് ചീഫ് സെക്രട്ടറി സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. വിവാദമായ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടിലാണ് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരും തമ്മില്‍ തെറ്റിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications