കോടതിവിധി വിചിത്രം : ആര്‍വിജി മേനോന്‍
തിരുവനന്തപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെക്കുറിച്ചുളള എറണാകുളം സിജെഎം കോടതിയുടെ നിരീക്ഷണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ആര്‍വിജി മേനോന്‍.
സത്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന വിശേഷണങ്ങളോടെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ പലതും വിചിത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
പരിഷത്തിനെതിരെയുളള ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന കാലത്തു തന്നെ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ മുഴുവന്‍ പരസ്യപ്പെടുത്തിയതാണ്. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ 1986ല്‍ ഐആര്‍ടിസി സ്ഥാപിക്കപ്പെട്ടതു മുതല്‍ ഇതുവരെയുളള മുഴുവന്‍ കണക്കുകളും അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കണക്ക് സൂക്ഷിക്കുന്ന അധികം സ്ഥാപനങ്ങള്‍ ഉണ്ടാകില്ലെന്നും ഡോ. മേനോന്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ വര്‍ഷവും സര്‍ക്കാരിന് വേണ്ടി അക്കൗണ്ട് ജനറലിന്റെ ഓഡിറ്റും ആദായനികുതി വകുപ്പിന് സമര്‍പ്പിക്കാനായി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ ഓഡിറ്റും നടത്തുന്നതിനു പുറമെ പരിഷത്തിന്റേതായ സോഷ്യല്‍ ഓഡിറ്റും ഐആര്‍ടിസിയില്‍ നടക്കുന്നുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് എത്ര വിദേശ ഫണ്ട് കിട്ടിയെന്ന കാര്യം പ്രൊഫസര്‍ പാപ്പൂട്ടിയ്ക്ക് കഴിഞ്ഞില്ല എന്ന പരാമര്‍ശം കോടതി നടത്തിയിരിക്കുന്നത്. സിഡിഎസില്‍ നിന്നും ഫണ്ട് ലഭിച്ച കാര്യം മനസില്ലാ മനസോടെയാണ് വാദി കോടതിയില്‍ സമ്മതിച്ചതെന്ന നിരീക്ഷണവും വിചിത്രമാണ്. പലതവണകളായി കേരള സമൂഹത്തോട് പരിഷത്ത് വ്യക്തമാക്കിയിട്ടുളളതാണ് ഇക്കാര്യം.
ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതിയോടെയാണ് ലോകപ്രശസ്ത ഗവേഷണ സ്ഥാപനമായ സിഡിഎസ് ഡച്ച് സര്‍ക്കാരിന്റെ സഹായത്തോടെയുളള ഗവേഷണപ്രവര്‍ത്തനം ഐആര്‍ടിസി ഏറ്റെടുത്തത്. അന്നത്തെ ആസൂത്രണക്കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. കെ എന്‍ രാജിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കേരള റിസര്‍ച്ച് പ്രോഗ്രാമിന് അനുവദിച്ച സാമ്പത്തിക സഹായം അനധികൃതമായ വിദേശ പണമാണെന്നാണ് കോടതി ഇപ്പോള്‍ വിലയിരുത്തിയിരിക്കുന്നതെന്ന് ഡോ. മേനോന്‍ ചൂണ്ടിക്കാണിക്കുന്നു.
വിഭവ ഭൂപടനിര്‍മ്മാണത്തില്‍ വൈദേശീയ സാന്നിദ്ധ്യം കോടതി കണ്ടെത്തിയത് വെളളാങ്ങന്നൂര്‍ പഞ്ചായത്തിന്റെ ഭൂപടനിര്‍മ്മാണത്തിലാണ്. ഇതില്‍ ശാസ്ത്രസാഹിത്യ പരിഷത്തിനോ ഐആര്‍ടിസിയ്ക്കോ ബന്ധമില്ല. പല വിദേശ വിദ്യാര്‍ത്ഥികളും ഐആര്‍ടിസിയില്‍ വന്ന് പഠിച്ചതും ചാരപ്രവര്‍ത്തനം നടന്നതിന്റെ തെളിവായി കോടതി കണ്ടെത്തിയിട്ടുണ്ട്.
സിഡിഎസ് സഹായം കൊണ്ട് കേരളത്തില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മൂലം രാജ്യത്തിന് അപകടമൊന്നും സംഭവിച്ചില്ല എന്നു തെളിയിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞില്ല എന്ന കോടതിയുടെ നിരീക്ഷണവും വിചിത്രമാണ്. പാഠം പരിഷത്തിനെ ചാരസംഘടനയെന്ന് വിളിച്ചാല്‍ തങ്ങള്‍ അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്.
പരിഷത്ത് ചാരപ്രവര്‍ത്തി നടത്തിയെന്ന് ആരും വിശ്വസിക്കില്ലെന്നും ഇതൊക്കെ പരിഷത്തിനെ നന്നാക്കാനാണ് എഴുതിയതെന്നുമുളള കോടതിയുടെ സാന്ത്വനം പരിഹാസമുണര്‍ത്തുന്നതാണ്.
സിഡിഎസില്‍ നിന്നും ഐആര്‍ടിസിയ്ക്ക് ലഭിച്ച സാമ്പത്തിക സഹായം അനധികൃതമായ വിദേശപ്പണമാണെങ്കില്‍ അക്കാലത്ത് ആ സ്ഥാപനത്തില്‍ നിന്നും സഹായം സ്വീകരിച്ച എല്ലാവരും ചാരന്മാരാകുമോ എന്നും ഡോ. മേനോന്‍ ചോദിക്കുന്നു.
മുന്‍ ചീഫ് സെക്രട്ടറി പദ്മാ രാമചന്ദ്രന്‍, ഐജി ബി സന്ധ്യ, സി പി ജോണ്‍, അന്വേഷി പ്രസിഡന്റ് അജിത എന്നിവരടക്കം മുന്നൂറിലേറെപ്പേര്‍ക്ക് സിഡിഎസ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ചിട്ടുണ്ട്. ഇവരെല്ലാം ചാരന്മാരാണോ എന്നും ഡോ. മേനോന്‍ ചോദിക്കുന്നു.
കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഡോ. ആര്‍ വി ജി മേനോന്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications