വിനോദസഞ്ചാരിയായ സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്തു

ദില്ലി: ഒറീസയിലെ പ്രശസ്‌തമായ കൊണാര്‍ക്ക്‌ സൂര്യക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയായ ഇരുപത്തിയേഴുകാരിയെ ഒരു സംഘം കൂട്ടബലാല്‍സംഗം ചെയ്‌തു.

ഞായറാഴ്‌ച നടന്ന സംഭവവുമായി ബന്ധപ്പെട്ട്‌ നാലു വ്യക്തികളെ പിടികൂടിയിട്ടുണ്ട്‌. സ്‌ത്രീയെ പിന്തുടര്‍ന്ന ഇവര്‍ അവരെ ബസ്സില്‍ നിന്നും പിടിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റി പുരി-കൊണാര്‍ക്ക്‌ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ.

യുവതിയെ പിടിച്ചുകൊണ്ടുപോകുന്നതു കണ്ട ഒരാള്‍ കാര്യം കാഷ്യൂ പ്ലാന്റേഷനില്‍ അറിയിക്കുകയും അവിടെയുള്ളവര്‍ വിവരം കാണാര്‍ക്ക്‌ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പക്ഷേ ഈ സന്ദേശം വ്യാജമായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. യുവതിയെ ബോധമില്ലാത്തനിലയില്‍ ബസ്സില്‍ നിന്നാണ്‌ കണ്ടെത്തിയത്‌.

സന്തോഷ്‌ സാഹു, പ്രകാശ്‌ പ്രധാന്‍, ഗൗരംഗ്‌ പ്രധാന്‍, ആര്‍. ദാസ്‌ എന്നിവരാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ പിടിയിലായത്‌. ഇവര്‍ നാലുപേരും ഒരു സാമ്പത്തിക ഇടപാട്‌ സ്ഥാപനത്തിലെ ലോണ്‍ റിക്കവറി ഉദ്യോഗസ്ഥരാണെന്നാണ്‌ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്‌. തിങ്കളാഴ്‌ചയാണ്‌ ഇവരെ അറസ്റ്റുചെയ്‌തത്‌.

പുരിയിലേയ്‌ക്ക്‌ തിരിച്ചുപോകുന്ന ബസ്സില്‍ നിന്നും നാലുപേരും ചേര്‍ന്ന്‌ വലിച്ചിഴക്കുന്നത്‌ കണ്ടിട്ടും കൂടെയുണ്ടായിരുന്ന യാത്രക്കാരോ ബസ്സ്‌ ജീവനക്കാരെ യുവതിയെ രക്ഷിയ്‌ക്കാന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടുകളനുസരിച്ച്‌ യുവതിയോടൊപ്പം ഇവരുടെ അറുപത്‌ കാരനായ അമ്മാവനുമുണ്ടായിരുന്നുവെന്നാണ്‌ സൂചന. ഇയാള്‍മാത്രമാണത്രേ അവരെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചത്‌.

കൊണാര്‍ക്കില്‍ നിന്നുതന്നെയാണ്‌ അക്രമികള്‍ സ്‌ത്രീയുടെ പുറകെ കൂടിയതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. രണ്ടുപേര്‍ ഇവര്‍ കയറിയ ബസ്സിലും മറ്റു രണ്ടുപേര്‍ ഒരു ബൈക്കിലുമാണത്രേ സ്‌ത്രീയെ പിന്തുടര്‍ന്നത്‌.

ക്ഷേത്രത്തിനടുത്ത്‌ വെച്ച്‌ കണ്ടപ്പോള്‍ത്തന്നെ ഇവര്‍ മോശമായി പെരുമാറിയതായും അശ്ലീലം പറഞ്ഞാതും യുവതി പൊലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്‌.

പിടിച്ചുകൊണ്ടുപോയശേഷം രണ്ടിടത്തുവെച്ചായാണ്‌ സംഘം യുവതിയെ പീഡിപ്പിച്ചത്‌. ഇതില്‍ ഒരു സ്ഥലത്തുനിന്നാണ്‌ പൊലീസ്‌ പ്രതികളില്‍ ഒരാളെ പിടികൂടിയത്‌. മെഡിക്കല്‍ പരിശോധനയില്‍ യുവതി ബലാല്‍സംഘത്തിന്‌ ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+